|    Dec 7 Wed, 2016 11:47 pm
FLASH NEWS

സര്‍ക്കാരിനെതിരേ ടി പി സെന്‍കുമാര്‍

Published : 7th November 2016 | Posted By: SMR

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള അതൃപ്തി പരസ്യമാക്കി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ രംഗത്ത്. ക്രമസമാധാനപാലനത്തില്‍ കേരളത്തിനു ലഭിച്ച അംഗീകാരം പലര്‍ക്കുമുള്ള ഉത്തരമാണെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. ദേശീയതലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടത് തനിക്കും ടീമംഗങ്ങള്‍ക്കും സര്‍ക്കാരിനും ലഭിച്ച അംഗീകാരമാണ്. കേരളത്തിന് അവാര്‍ഡ് ലഭിച്ചത് നേട്ടമാണ്. എന്നാല്‍, ഈ നേട്ടം ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു.
ശത്രുക്കളുടെ ആരോപണം മാത്രം കേട്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കരുത്. ക്രൂശിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടെങ്കിലേ പോലിസിനു സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവൂ എന്നും സെന്‍കുമാര്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുന്നതുവരെ ജോലിയില്‍ പ്രവേശിക്കില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
ജിഷ കേസിലും പുറ്റിങ്ങല്‍ അപകടത്തിലും വീഴ്ച വരുത്തിയ കീഴുദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് ആരോപിച്ചായിരുന്നു സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തുനിന്നു സെന്‍കുമാറിനെ നീക്കിയത്. ഇതിനെതിരേ സെന്‍കുമാര്‍ നിയമനടപടിയുമായി മുന്നോട്ടുപോയെങ്കിലും കോടതി സര്‍ക്കാരിന്റെ തീരുമാനം ശരിവയ്ക്കുകയായിരുന്നു.
2015-16 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് മികച്ച ക്രമസമാധാനപാലനത്തിനുള്ള ഇന്ത്യാടുഡേയുടെ പുരസ്‌കാരം കേരളത്തിനു ലഭിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day