|    Dec 5 Mon, 2016 1:59 pm
FLASH NEWS

സരിത സോളാറിനെ കൈവിടില്ല, ഇനി തമിഴ്‌നാട്ടില്‍

Published : 21st October 2016 | Posted By: Navas Ali kn

saritha-story_650_070214020hyeteuy452

സോളാര്‍ എനര്‍ജി കമ്പനിയുടെ പേരിലുള്ള തട്ടിപ്പുകളിലൂടെ നിയമനടപടികള്‍ നേരിടുന്ന സരിത എസ് നായര്‍ തമിഴ്‌നാട്ടില്‍ സോളാര്‍ കമ്പനിയുടെ ഉന്നത തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചു.ന്യൂ ഇറ എന്ന കമ്പനി തിരുനല്‍വേലിയില്‍ സ്ഥാപിക്കുന്ന രണ്ട് മെഗാവാട്ടിന്റെ സോളാര്‍ പദ്ധതിയുടെ മേല്‍നോട്ടക്കാരിയായാണ് സരിത ജോലി ചെയ്യുന്നത്. അവരുടെ പവര്‍ ഡിവിഷനിലെ പ്രൊജക്ട് ഹെഡാണ് സരിത. പദ്ധതി ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.
കേരളത്തിലേതു പോലെ സോളാറിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തിലല്ല ജോലിയെന്നും അതിനാല്‍ തന്നെ നല്ല രീതിയില്‍ ചെയ്യാനാകുന്നുണ്ടെന്നുമാണ് സരിത ഒരു വാര്‍ത്താ ചാനലിനോടു പറഞ്ഞത്. തിരുനെല്‍വേലിയിലെ പദ്ധതി കഴിഞ്ഞാല്‍ ഇനി കമ്പനി ആവശ്യപ്പെടുന്ന സ്ഥലത്താണ് ജോലി ചെയ്യുക. സോളാറിലേത് അറിയാവുന്ന ജോലിയാണ്. ഇതാണ് ശീലിച്ച ജോലിയെന്നും സരിത പറഞ്ഞു.
ഒരു തമിഴ് വാരികയില്‍ സരിത ജീവിതാനുഭവങ്ങള്‍ എഴുതുന്നുണ്ട്. രണ്ട് തമിഴ് സിനിമകളിലും അഭിനയിച്ചു. ബോളിവുഡില്‍ നിന്നും ക്ഷണം വരുന്നുണ്ടെന്നും സരിത പറയുന്നു. സരിതയുടെ മലയാള സിനിമയായ വയ്യാവേലി പ്രദര്‍ശനത്തിന് തയ്യാറായിട്ടുണ്ട്. കേരളത്തിലെ സോളാര്‍ കേസുകള്‍ അഡ്വ. ബി എ ആളൂരിന് നല്‍കുകയാണെന്നും അവര്‍ പറഞ്ഞു. അനുഭവിച്ച കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാന്‍ കഴിയുമെന്നതിനാലാണ് ആളൂരിന് കേസുകള്‍ കൈമാറുന്നതെന്നും സരിത പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 807 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day