|    Dec 5 Mon, 2016 1:56 pm
FLASH NEWS

സമ്പൂര്‍ണ വൈദ്യുതീകരണം; മങ്കടയില്‍ കണക്ഷന്‍ നല്‍കേണ്ടത് 897 വീടുകള്‍ക്ക്

Published : 22nd November 2016 | Posted By: SMR

മങ്കട: സമ്പൂര്‍ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് മങ്കടയില്‍ കണക്ഷന്‍ നല്‍കേണ്ടത് 897 വീടുകള്‍ക്ക്. ടി എ അഹമ്മദ് കബീര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമാക്കുന്നതിന്റെ ഭാഗമായി നടത്തിയ യോഗത്തിലാണ് കണക്ക് വ്യക്തമായത്. ഇതിനായി കണക്കാക്കിയിട്ടുള്ള തുക ഒരു കോടി നാല്‍പത്തിമൂന്ന് ലക്ഷത്തി അറുപിനായിരം രൂപയാണ്. ഇതിന്റെ അമ്പത് ശതമാനമായ എഴുപത്തിയൊന്ന് ലക്ഷത്തി എണ്‍പതിനായിരം രൂപ കെഎസ്ഇബി വഹിക്കും. ബാക്കിവരുന്ന 71 ലക്ഷത്തി എണ്‍പതിനായിരം രൂപ മറ്റു സ്രോതസ്സുകളില്‍ നിന്നും കണ്ടെത്താനാണ് എംഎല്‍എയുടെ അധ്യക്ഷതയില്‍ പെരിന്തല്‍മണ്ണ കെഎസ്ഇബിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളും നിശ്ചിത തുക നല്‍കിയാല്‍ ബാക്കി എംഎല്‍എയുടെ ഫണ്ടില്‍ നിന്നും എടുക്കാനാണ് യോഗത്തില്‍ ധാരണയായത്. 897 കുടുംബങ്ങളില്‍ 126 പട്ടികജാതിയില്‍പ്പെട്ട കുടുംബങ്ങളും, 7 പട്ടികവര്‍ഗ കുടുംബങ്ങളും ഉണ്ട്.  464 കുടുംബങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരും 209 വീടുകള്‍ വയറിങ് പൂര്‍ത്തിയാവാത്തതുമാണ്. ഇതില്‍ 107 ബിപിഎല്‍ കുടുംബങ്ങളും 32 എസ്‌സി കുടുംബങ്ങളും ഏഴ് എസ്ടി കുടുംബങ്ങളും ഉള്‍പ്പെടും. ജനുവരി ഒന്നിന് മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമാക്കി പ്രഖ്യാപിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day