|    Dec 6 Tue, 2016 6:19 am
FLASH NEWS

സമൂഹ വികസനം പോളിടെക്‌നിക്കിലൂടെ; കരവിരുതില്‍ വിസ്മയമൊരുക്കി ഫാഷന്‍ എക്‌സ്‌പോ

Published : 24th November 2016 | Posted By: SMR

പടന്ന: കേന്ദ്ര സര്‍ക്കാറിന്റെ മൈനോറിറ്റി സ്‌കീമില്‍ പോളിടെക്‌നിക് വഴി നടപ്പാക്കുന്ന സമൂഹ വികസനം പോളിടെക്‌നിക്കിലൂടെ എന്ന പദ്ധതി പ്രകാരം എടച്ചാക്കൈ അല്‍ അമീന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ പോളിടെക്‌നിക് മുഖേന അനുവദിച്ച ഫാഷന്‍ ഡിസൈനിങ് പഠനം പൂര്‍ത്തിയാക്കിയവര്‍ ഒരുക്കിയ ഫാഷന്‍ എക്‌സ്‌പോ ശ്രദ്ധേയമായി.മൂന്ന് മാസത്തെ പരിശീലനത്തോടെ രൂപപ്പെടുത്തിയ വൈവിധ്യങ്ങളായ എംബ്രോയിഡറി വര്‍ക്കുകളില്‍ ഒരുക്കിയ സാരി, ബെഡ് ഷീറ്റ്, ചൂരിദാര്‍, ഗ്ലാസ് പെയിന്റിങില്‍ തീര്‍ത്ത അലങ്കാര വസ്തുക്കള്‍ കരകൗശല സാധനങ്ങള്‍ എന്നിവയാണ് ഒരുക്കിയത്. പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു.  ടി അബ്ദുര്‍ റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. പോളിടെക്‌നിക്ക് കണ്‍സള്‍ട്ടന്റ് പി കെ ബാലന്‍, കെ പി ജിജി, വാഴപ്പളം മുഹമ്മദ് കുഞ്ഞി ഹാജി, പി ശംസുദ്ദീന്‍ ഹാജി, അമൃത ടീച്ചര്‍, കെ അബ്ദുന്നാസര്‍, മുഹമ്മദ് കുഞ്ഞി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day