|    Dec 9 Fri, 2016 11:17 am

സമുദ്രജീവി വര്‍ഗീകരണം ഇന്ത്യ ഊന്നല്‍ നല്‍കണമെന്ന്

Published : 2nd December 2016 | Posted By: SMR

കൊച്ചി: സമുദ്ര ആവാസവ്യവസ്ഥയിലെ വിവിധ ജീവിവര്‍ഗങ്ങളെ വേര്‍തിരിക്കുന്നതിനുള്ള വര്‍ഗീകരണ പഠനത്തിന് (ടാക്‌സോണമി) ഇന്ത്യ ഊന്നല്‍ നല്‍കണമെന്ന് ജൈവ വൈവിധ്യ പഠനരംഗത്ത് രാജ്യാന്തരതലത്തില്‍ പ്രശസ്തനായ യുഎസ് ഗവേഷകന്‍ ഡോ. ഗുസ്താവ് പൗലേ.
സിഎംഎഫ്ആര്‍ഐയിലെ ജേണല്‍ ക്ലബിന് കീഴില്‍ രാജ്യാന്തരപ്രശസ്തരായ ഗവേഷകരെ സ്ഥാപനത്തിലെ ഗവേഷകര്‍ക്കിടയില്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കൊച്ചിയിലെ കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) എത്തിയ അദ്ദേഹം ശാസ്ത്രജ്ഞരുമായി സംവദിക്കുകയായിരുന്നു. മറ്റ് ഗവേഷണങ്ങളില്‍ മുന്നേറുന്നതോടൊപ്പം സമുദ്രജീവികളെക്കുറിച്ചുള്ള വര്‍ഗീകരണ പഠനത്തിനുകൂടി പ്രാധാന്യം നല്‍കണം. 80 ശതമാനത്തോളം സമുദ്രജീവികള്‍ ഇപ്പോഴും തരംതിരിക്കപ്പെട്ടിട്ടില്ല. സാങ്കേതികവിദ്യകളില്‍ വലിയ മുന്നേറ്റമുണ്ടായെങ്കിലും സമുദ്ര ജൈവവൈവിധ്യം ശാസ്ത്രീയമായി പഠനവിധേയമാക്കുന്നതില്‍ ഏറെ പിന്നിലാണ്. അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ച് ഇനിയും ഏറെ പഠനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിലവിലുള്ള ജൈവ വൈവിധ്യ മ്യൂസിയം അത്യാധുനിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ലോകനിലവാരത്തിലേക്ക് ഉയര്‍ത്തേണ്ടതുണ്ട്. പവിഴപ്പുറ്റുകള്‍ പോലുള്ള സമുദ്ര ജൈവവൈവിധ്യങ്ങള്‍ സംരക്ഷിക്കുന്നതിന് പൊതുജനങ്ങളെ കൂടി ഉള്‍പ്പെടുത്തിയുള്ള ‘ബയോ ബ്ലിറ്റ്‌സ്’ ആശയം പ്രോല്‍സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിഎംഎഫ്ആര്‍ഐയിലെ നാഷനല്‍ മറൈന്‍ ബയോഡൈവേഴ്‌സിറ്റി മ്യൂസിയം ഡോ. ഗുസ്താവ് സന്ദര്‍ശിച്ചു. സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ ഡോ. ഗുസ്താവിന് ഉപഹാരം സമ്മാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day