|    Dec 11 Sun, 2016 7:43 am

സമുദായം ഭീതിയില്‍ കഴിയുമ്പോള്‍ ലീഗ് കച്ചവടരാഷ്ട്രീയത്തില്‍: നാസറുദ്ദീന്‍ എളമരം

Published : 21st October 2016 | Posted By: SMR

കണ്ണൂര്‍: ഏകസിവില്‍ കോഡും കരിനിയമങ്ങളും കാട്ടി സമുദായത്തെ ഫാഷിസ്റ്റ് ശക്തികള്‍ ഭീഷണിപ്പെടുത്തുമ്പോള്‍ പ്രതിഷേധിക്കാന്‍ പോലുമാവാതെ മുസ്്‌ലിംലീഗ് കച്ചവട രാഷ്ട്രീയം കളിക്കുകയാണെന്നു എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നാസറുദ്ദീന്‍ എളമരം. എസ്ഡിപിഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റ് എം ഫാറൂഖിന്റെ വധത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിറ്റിയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ ഭയപ്പെടുന്നവരാണ് ഗുണ്ടകളെ ഇളക്കിവിട്ട് ആക്രമണം നടത്തുന്നത്. കണ്ണൂരിലും തളിപ്പറമ്പിലും മാട്ടൂലിലും എന്നുവേണ്ട സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലീഗ് ഇത്തരം നിലപാടുകളാണു സ്വീകരിക്കുന്നത്. മുസ്്‌ലിം-ദലിത് വേട്ടയുമായി നരേന്ദ്രമോദിക്കു പിന്നാലെ പോവുന്ന പിണറായി വിജയന് എങ്ങനെയാണ് മതേതര മുഖ്യമന്ത്രിയെന്നു പറയാന്‍ കഴിയുക. സംഘപരിവാര നേതാക്കള്‍ വിഷം ചീറ്റുന്ന പ്രസംഗങ്ങളുമായി വിലസുമ്പോള്‍, അപക്വമാണെങ്കിലും ഒറ്റപ്പെട്ട മുസ്‌ലിം പണ്ഡിതന്‍മാര്‍ നടത്തുന്ന പ്രസംഗങ്ങള്‍ക്കെതിരേ യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ പ്രയോഗിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇരട്ടനീതിയുടെ വക്താക്കളായി സിപിഎമ്മും മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ കെ അബ്്ദുല്‍ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, മണ്ഡലം സെക്രട്ടറി സി എച്ച് ഫാറൂഖ്, ഹാറൂണ്‍ കടവത്തൂര്‍, സി എം നസീര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി കെ ഫാറൂഖ്, ഖജാഞ്ചി എ ഫൈസല്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക