|    Dec 11 Sun, 2016 3:26 pm
FLASH NEWS

സമസ്ത സംരക്ഷണ റാലിയും പൊതുസമ്മേളനവും 17ന്

Published : 11th November 2016 | Posted By: SMR

കാസര്‍കോട്: രാജ്യത്ത് ഏകീകൃത വ്യക്തിനിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ 17 ന് കാസര്‍കോട് ശരീഅത്ത് സംരക്ഷണ റാലി സംഘടിപ്പിക്കുമെന്ന് സമസ്ത നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുത്ത്വലാഖ് നിരോധനം അജണ്ടയാക്കി രാജ്യത്ത് മത വിശ്വാസങ്ങള്‍ക്ക് നേരെ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കത്തിനെതിരെയാണ് ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നത്. റാലിയുടെ വിജയത്തിനായി ഇന്ന് ജുമുഅക്ക് ശേഷം ജില്ലയിലെ മഹല്‍ ഖത്തീബുമാര്‍ മഹല്ല് തല ഉല്‍ബോധനങ്ങള്‍ നടത്തും. റാലി 17ന് ഉച്ചയ്ക്ക്് മൂന്നിന് തായലങ്ങാടിയില്‍ നിന്ന് തുടങ്ങി പുതിയ ബസ് സ്റ്റാന്റിലെ പിബി ഗ്രൗണ്ടില്‍ സമാപിക്കും. പൊതു സമ്മേളനം സമസ്ത കേന്ദ്ര മുശാവറ ഖജാഞ്ചി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂര്‍, അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു എം അബ്ദുര്‍റഹ്്മാന്‍ മുസ്്‌ല്യാര്‍, എസ്‌വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം എ ഖാസിം മുസ്്‌ല്യാര്‍, കെ ടി അബ്ദുല്ല ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര സംബന്ധിച്ചു.ബഹുജന കണ്‍വന്‍ഷന്‍ 14ന്കാസര്‍കോട്: ഭാരതത്തിന്റെ മതേതര സ്വഭാവത്തിന് അറുതി വരുത്തി ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് മുസ്്‌ലിം കോഓഡിനേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 14ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ കണ്‍വന്‍ഷന്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം സിറാജ് ഇബ്രാഹിം സേട്ട് ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തും. യു എം അബ്ദുര്‍ റഹ്മാന്‍ മുസ്്‌ല്യാര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, സി പി സലീം, ബാദുഷ ബാഖവി, അന്‍ഫസ് നെന്മണ്ട സംബന്ധിക്കും. വാര്‍ത്ത സമ്മേളനത്തില്‍ കണ്‍വീനര്‍ യു എം അബ്ദുര്‍റഹ്്മാന്‍ മുസ്്‌ല്യാര്‍, കെ മുഹമ്മദ് ശാഫി, ആരിഫ് കാപ്പില്‍, ഹാഷിം അരിയില്‍, കെ മുഹമ്മദ് ശരീഫ്, ഹാരിസ് ചേരൂര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക