|    Oct 27 Thu, 2016 10:26 pm
FLASH NEWS

സമര്‍പ്പിതമായ തൊഴില്‍ സേവനം ആത്മീയ വിശുദ്ധിയിലേക്കുള്ള പാത: ഡോ. ഫെര്‍ഡിനാന്റ് കായാവില്‍

Published : 12th October 2016 | Posted By: Abbasali tf

കൊല്ലം: സമര്‍പ്പിതവും കളങ്കരഹിതവുമായ തൊഴില്‍ സേവനം ആത്മീയ വിശുദ്ധിയിലേക്കുള്ള പവിത്രപാതയാണെന്ന് ഡോ. ഫെര്‍ഡിനന്റ് കായാവില്‍ അഭിപ്രായപ്പെട്ടു. നീരാവില്‍ നവോദയം ഗ്രന്ഥശാലയുടെ ത്രിദിന വിജയദശമി ആഘോഷഭാഗമായി നടന്ന പ്രതിഭാസംഗംമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ: കായാവില്‍ തൊഴില്‍ സേവന മികവിനുള്ള ഗ്രന്ഥശാലയുടെ എന്‍ ശിവശങ്കരപിള്ള സ്മാരക അവാര്‍ഡ്, മികച്ച ഗ്രാമീണ ഗ്രന്ഥശാലാ ലൈബ്രേറിയനുള്ള പ്രഫ. കല്ലടരാമചന്ദ്രന്‍ സ്മാരക അവാര്‍ഡ് എന്നിവ ഡോ. കെ ശിവരാമകൃഷ്ണപിള്ള, ജി ആര്‍ സുരേന്ദ്രപിള്ള എന്നിവര്‍ക്ക്  ഫെര്‍ഡിനാന്റ് കായാവില്‍, മേയര്‍ വി രാജേന്ദ്രബാബു എന്നിവര്‍ സമ്മാനിച്ചു. മികച്ച ബാന്റ് ട്രൂപ്പിനുള്ള ഹംദാ സ്മാരക അവാര്‍ഡ് വിമലഹൃദയക്കും, മെക്കാനിക്കല്‍ എന്‍ജിനിയറിങിന് ഒന്നാം റാങ്ക് നേടിയ എസ് ആര്‍ ഗുരുരാജ്, ഡോ. ആര്‍ അജിത്, കാന്‍സര്‍ ചികില്‍സാ ഗവേഷണത്തിന് രാജ്യാന്തര ബഹുമതിക്കര്‍ഹനായ ഡോ. മന്‍സൂര്‍ കോയാക്കുട്ടി, അംബേദ്കര്‍ പുരസ്‌കാര ജേതാവ് യമുനാ ദൈവത്താള്‍, പോലിസ് പരിശീലകന്‍ ജി പി രാജശേഖരന്‍, മികച്ച  സംമിശ്ര കൃഷിക്കാരന്‍ എന്‍ പ്രഭാകരന്‍, ദേശീയ മൂട്ട് കോര്‍ട്ട് ബെസ്റ്റ് റിസര്‍ച്ചര്‍ ജേതാവ് നവീന്‍ സുരേഷ് എന്നിവര്‍ ഉള്‍പ്പടെ പരീക്ഷകളില്‍ പ്രശസ്ത വിജയം നേടിയ അന്‍പതില്‍ പരം പേരേ നവോദയം പ്രതിഭാ പുരസ്‌കാരവും ക്യാഷ് അവാര്‍ഡുകളും നല്‍കി ആദരിച്ചു. കെ വിജയരാഘവന്‍ സ്മാരകാ അവാര്‍ഡ് ജേതാവ് ഡോ. ബി എ രാജാകൃഷ്ണന്‍, സംസ്ഥാന മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍ എസ് ബാബു എന്നിവരെ പ്രത്യേകമായി ആദരിച്ചു. കെ രവീന്ദ്രന്‍ സ്മാരക ജില്ലാതല ഫോട്ടോ ഗ്രാഫി മല്‍സരവിജയികളായ ജി സുധാകരന്‍ ആര്‍ മുരളി, ഗിരീഷ് കുമാര്‍ എന്നിവര്‍ക്ക് ഡോ. ബി എ രാജാകൃഷ്ണന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. എന്‍ ശിവശങ്കരപ്പിള്ള സ്മാരകാ അവാര്‍ഡ് ജേതാവ് ഡോ: കെ ശിവരാമകൃഷ്ണപിള്ളയെ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ടി കെ സന്തോഷ് കുമാര്‍, എ ഗോപകുമാര്‍, ബി അനില്‍കുമാര്‍, ആര്‍ അജിത്, തൃക്കടവൂര്‍ സാഹിത്യ സമാജം ഗ്രന്ഥശാലപ്രസിഡന്റ് ബി രവിന്ദ്രന്‍ പിള്ള എന്നിവര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങില്‍ ഗ്രന്ഥശാല പ്രസിഡന്റ് ബേബി ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി സുകേശന്‍, ഗ്രന്ഥശാല സെക്രട്ടറി എസ് നാസര്‍, വി ബിജു സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day