|    Dec 7 Wed, 2016 2:05 pm
FLASH NEWS

സമരപ്പന്തലില്‍ കയറി അസഭ്യം;അടിപിടിയില്‍ മൂന്നുപേര്‍ക്കു പരിക്ക്

Published : 23rd November 2016 | Posted By: SMR

കരുവാരക്കുണ്ട്: കല്‍ക്കുണ്ട് ചേരിയിലെ കള്ളുഷാപ്പിനെതിരേ സമരം നടത്തുന്നവരെ പന്തലില്‍ കയറി അസഭ്യം പറഞ്ഞത് അടിപിടിയില്‍ കലാശിച്ചു. സംഭവത്തില്‍ പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിലാക്കി. ചേരിയിലെ അമ്പായക്കോടന്‍ ഉമ്മര്‍, നെല്ലിമല ഡൊമിനിക്, മുള്ളറയിലെ മരക്കാട്ട് ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ചികില്‍സയിലുള്ളത്. കള്ളുഷാപ്പിനെതിരായ അനിശ്ചിതകാല സമരത്തില്‍ ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പ്രവര്‍ത്തകരായിരുന്നു. സമരം നടക്കുന്നതിനിടെ പന്തലിലെത്തിയ ഉണ്ണികൃഷ്ണന്‍ പ്രവര്‍ത്തകരെ അസഭ്യം പറയുകയായിരുന്നുവെന്ന് സമരക്കാര്‍ ആരോപിച്ചു. ഇത് തടഞ്ഞതാണ് അടിപിടിയിലെത്തിയത്. സാരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും ഉമ്മറിനെയും ഡൊമിനിക്കിനെയും കാളികാവ് സിഎച്ച്‌സിയിലുമാണു പ്രവേശിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day