|    Dec 5 Mon, 2016 7:53 am

സമനിലക്കുരുക്കഴിക്കാന്‍ പൂനെ; ജയിച്ചുവരാന്‍ ഡല്‍ഹി

Published : 27th October 2016 | Posted By: SMR

ഡല്‍ഹി: ഐഎസ്എല്ലില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ എഫ്‌സി പൂനെ സിറ്റി ഡല്‍ഹി ഡൈനാമോസുമായി ഏറ്റുമുട്ടും. കഴിഞ്ഞ മല്‍സരങ്ങളിലെ സമനിലക്കുരുക്കഴിച്ച് സീസണില്‍ മുന്നേറാന്‍ പൂനെ കളത്തിലിറങ്ങുമ്പോള്‍ വിജയംകൊണ്ടു സീസണിലേക്ക് മടങ്ങിവരാനൊരുങ്ങിയാകും ഡല്‍ഹിയും കളത്തിലിറങ്ങുക. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മല്‍സരമായതിനാല്‍ വിജയപ്രതീക്ഷകള്‍ ഏറെയാണെങ്കിലും പൂനെയുടെ പോരാട്ട വീര്യത്തെ തളച്ചിടാന്‍ ഡല്‍ഹിത്താരങ്ങള്‍ക്ക് ശരിക്കും വിയര്‍ക്കേണ്ടി വരും. നിലവിലെ പോയിന്റ് പട്ടികയില്‍ ഡല്‍ഹി ആറാം സ്ഥാനത്തും പൂനെ ഏഴാം സ്ഥാനത്തുമാണുള്ളത്.
മികച്ച താരനിരയുണ്ടായിട്ടും പൂനെ സീസണില്‍ അത്രമികച്ച പ്രകടനമല്ല ഇതുവരെ കാഴ്ചവെച്ചിരിക്കുന്നത്. ആദ്യ മല്‍സരത്തില്‍ കരുത്തരായ മുംബൈ സിറ്റിയോട് സ്വന്തം തട്ടകത്തില്‍ 1-0 ന്റ തോല്‍വി ഏറ്റുവാങ്ങിയാണ് മൂന്നാം സീസണില്‍ പൂനെ വരവറിയിച്ചത്. ആദ്യ മല്‍സരത്തിലെ തോല്‍വിക്ക് വിജയം കൊണ്ടു മറുപടി പറയാന്‍ രണ്ടാം മല്‍സരത്തില്‍ പൂനെയ്ക്ക് കഴിഞ്ഞു. ഗോവയെ അവരുടെ ഹോം ഗ്രൗണ്ടില്‍ 2-1 ന് മുട്ടുകുത്തിച്ച് പൂനെ മല്‍സരത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ കഴിഞ്ഞ മല്‍സരത്തിലെ മികവ് അടുത്ത മല്‍സരത്തിലാവര്‍ത്തിക്കാന്‍ പൂനെയ്ക്കായില്ല. കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് മുന്നില്‍ പൂനെ താരങ്ങള്‍ക്ക് കാലിടറി. 1-0 ന്റെ തോല്‍വി സ്വന്തം മൈതാനിയിലേറ്റുവാങ്ങി പൂനെ നിരാശപ്പെടുത്തി. വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാതെ അടുത്ത മല്‍സരത്തില്‍ കളത്തിലിറങ്ങിയെങ്കിലും കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരുക്കിയ സമനിലക്കുരുക്കില്‍ പൂനെ വീണു. അടുത്ത മല്‍സരത്തില്‍ ശക്തരായ ചെന്നൈയ്‌നോട് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മല്‍സരം 1-1 സമനിലയിലവസാനിച്ചു. നിലവില്‍ അഞ്ച് മല്‍സരങ്ങളില്‍ നിന്നായി ഒരു ജയവും രണ്ട് വീതം തോല്‍വിയും സമനിലയും വഴങ്ങിയ പൂനെയ്ക്ക് അഞ്ച് പോയിന്റുകളാണുള്ളത്.
പോയിന്റ് പട്ടികയില്‍ പൂനെയെക്കാളും ഒരുപിടി മുന്നിലാണ് ഡല്‍ഹി. അഞ്ച് മല്‍സരങ്ങളില്‍നിന്നായി ഒരുജയവും മൂന്നു സമിലയുമടക്കം അറുപോയിന്റുകളാണ് ഡല്‍ഹിക്കുള്ളത്. ആദ്യ മല്‍സരത്തില്‍ ചെന്നൈയ്‌നെ അവരുടെ തട്ടകത്തില്‍ 3-1 ന് തകര്‍ത്ത ഡല്‍ഹിയുടെ പോരാട്ട വീര്യം പിന്നീടുള്ള മല്‍സരങ്ങളില്‍ കണ്ടില്ല. രണ്ടാം മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനോട് ഗോള്‍ രഹിത മസനില വഴങ്ങിയ ഡല്‍ഹി നോര്‍ത്തീസ്റ്റിനോടും 1-1 ന്റെ സമനില നേടി. അടുത്ത മല്‍സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് മുന്നില്‍ കാലിടറിയ ഡല്‍ഹി 1-0 ന്റെ തോല്‍വി ഏറ്റുവാങ്ങി.
ഇരു ടീമുകള്‍ക്കും സീസണില്‍ മുന്നേറണമെങ്കില്‍ വിജയം അനിവാര്യമായിരിക്കേ ഇന്നത്തെ മല്‍സരം കടുക്കുമെന്നുറപ്പാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day