|    Dec 5 Mon, 2016 8:04 pm
FLASH NEWS

സമഗ്ര വിദ്യാലയ ആരോഗ്യ പദ്ധതി കോട്ടയത്ത്

Published : 4th November 2016 | Posted By: SMR

കോട്ടയം: നാഷനല്‍ ആയുഷ് മിഷന്‍ ഫണ്ട് ഉപയോഗിച്ച് ഭാരതീയ ചികില്‍സാ വകുപ്പ് ജില്ലയില്‍ സമഗ്രവിദ്യാലയ ആരോഗ്യപദ്ധതി നടപ്പാക്കുന്നു. പള്ളം  ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വിജയപുരം പഞ്ചായത്തിലെ വടവാതൂര്‍ ഗവ. ഹൈസ്‌കൂളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് 2ന് തുരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും. ബ്ലോക്ക് പ്രസിഡന്റ് ടി പി ശശീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. സ്‌കൂളിലെ ആയുഷ് ക്ലബ്ബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജോയിസ് കൊറ്റത്തിലും ഔഷധ സസ്യ വിതരണം പള്ളം ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ റോയ് ജോണ്‍ ഇടയത്തറയും നിര്‍വഹിക്കും. വിദ്യാലയ ആരോഗ്യ പദ്ധതി സന്ദേശം വിജയപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി നല്‍കും. ഔഷധക്കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ ബേബി നിര്‍വഹിക്കും. തുടര്‍ന്ന് ബോധവല്‍ക്കരണ ക്ലാസുകളും വിവിധ മല്‍സരങ്ങളും സംഘടിപ്പിക്കുമെന്ന് ഭാരതീയ ചികില്‍സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. രതി ബി ഉണ്ണിത്താന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day