|    Dec 10 Sat, 2016 8:12 pm

സമഗ്ര പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നയവുമായി അടിമാലി ഗ്രാമപ്പഞ്ചായത്ത്

Published : 1st November 2016 | Posted By: SMR

അടിമാലി: പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍സ് 2016ഉം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 2016 സെപ്തംബര്‍ 24ലെ സര്‍ക്കുലറിനെയും അടിസ്ഥാനപ്പെടുത്തി സമഗ്രമായ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നയം അടിമാലി ഗ്രാമപ്പഞ്ചായത്ത് വിജ്ഞാപനം ചെയ്തു. ഇതനുസരിച്ച് 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളും പഞ്ചായത്ത് പ്രദേശത്ത് ഉപയോഗിക്കാന്‍ പാടില്ല. 50 മൈക്രോണില്‍ കൂടുതല്‍ ഘനമുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, പ്ലാസ്റ്റിക് കൂടുകള്‍, ടെക്സ്റ്റയില്‍, സ്‌റ്റേഷനറി സ്ഥാപനങ്ങളിലെയും മറ്റും പ്ലാസ്റ്റിക് ബാഗൂകള്‍ തുടങ്ങി എല്ലാ തരം പ്ലാസ്റ്റിക് ബാഗുകളും വില ഈടാക്കി മാത്രമേ വ്യാപാരികളും തെരുവ് കച്ചവടക്കാരും നല്‍കാവൂ. 50 മൈക്രോണില്‍ കൂടുതല്‍ ഘനമുള്ള ബാഗുകള്‍ ഉപയോഗിക്കുന്ന എല്ലാ വ്യാപാരികളും തെരുവ് കച്ചവടക്കാരും നവംബര്‍ 30നകം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും തങ്ങള്‍ ഉപയോഗിക്കുന്ന ബാഗുകള്‍ 50 മൈക്രോണില്‍ കൂടുതലുള്ളതാണന്ന് അവ സപ്ലെ ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും നിയമപരമായി ലഭ്യമാക്കുന്ന ബില്ല് വഴി ഉറപ്പാക്കുകയും ബില്ല് സ്ഥാപനത്തില്‍ സൂക്ഷിക്കുകയും ചെയ്യണം.ഇപ്രകാരം പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ചെറുകിട വ്യാപാരികളും തെരുവ് കച്ചവടക്കാരും പ്ലാസ്റ്റിക് മാലിന്യ പരിപാലന ഫീസായി പ്രതിമാസം 4000 രൂപയും പ്രതിവര്‍ഷം 48000 രൂപയും പഞ്ചായത്തില്‍ അടക്കണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക