|    Dec 9 Fri, 2016 3:10 pm
FLASH NEWS

സബ്ജില്ലാ കായികമേള: കെ പി മെമ്മോറിയല്‍ യുപി സ്‌കൂളിന് മികച്ച വിജയം

Published : 16th November 2016 | Posted By: SMR

മണ്ണഞ്ചേരി: ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍ നടന്ന സബ്ജില്ലാ കായിക മേളയില്‍ മുഹമ്മ കെ പി മെമ്മോറിയല്‍ യു പി സ്‌കൂളിന് മികച്ച വിജയം. ഹൈജംപ്-ലോങ് ജെംപ് വിഭാഗത്തില്‍ അശ്വിന്‍ പി ആര്‍ ഒന്നാം സ്ഥാനവും പെണ്‍കുട്ടികളുടെ വിഭാഗം നൂറുമീറ്റര്‍ റിലേയില്‍ അഞ്ജു,പാര്‍വ്വതി,ഹിമമോള്‍,ആദിത്യരഘു എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈജെംപ് സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം അനീറ്റ  ഒന്നാം സ്ഥാനവും ആണ്‍കുട്ടികളുടെ ഡിസ്‌ക് ത്രോ ഇനത്തില്‍ കര്‍ണ്ണനും ലോംങ് ജെംപ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അസിയ സലീമും മൂന്നാം സ്ഥാനം പങ്കിട്ടു. ചേര്‍ത്തല സബ് ജില്ലയിലെ എയ്ഡഡ്,അണ്‍എയ്ഡഡ് സ്‌കൂളുകള്‍ പങ്കെടുത്ത ഹോം എനര്‍ജിയില്‍ ഈ സ്‌കൂളിലെ താര ഗൗരി,ശ്രീലക്ഷ്മി എന്നീ കുട്ടികള്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹയായി. സാനു പെയിന്റിങ് മല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day