|    Dec 5 Mon, 2016 7:55 am

സന്നദ്ധ പ്രവര്‍ത്തരെ തിരഞ്ഞെടുക്കുന്നു

Published : 24th October 2016 | Posted By: SMR

തിരുവനന്തപുരം: മദ്യം, മയക്കുമരുന്ന് ദുരുപയോഗങ്ങള്‍ക്കെതിരെയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയും ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാനതലത്തില്‍ സന്നദ്ധപ്രവര്‍ത്തകരെ (യൂത്ത് ഡിഫന്‍സ് ഫോഴ്‌സ്) തിരഞ്ഞെടുക്കാന്‍ അഭിമുഖം നടത്തുന്നു. നടപ്പുസാമ്പത്തികവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളേജ് തലത്തിലും, പട്ടികജാതി/പട്ടികവര്‍ഗ പിന്നാക്ക മേഖലകളിലും പ്രവര്‍ത്തനം നടത്താനാണ് ഉദ്ദേശിക്കുന്നത്. കോളേജ്തല ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിഗ്രിയും, പട്ടികജാതി/പട്ടികവര്‍ഗ പിന്നാക്കമേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലസ്ടൂവുമാണ് യോഗ്യത. കഴിഞ്ഞവര്‍ഷങ്ങളില്‍ വോളണ്ടിയറായി പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന. ജില്ലാതലത്തില്‍ യഥാക്രമം മൂന്നും രണ്ടും വീതം വോളണ്ടിയര്‍മാരുടെ ഒഴിവിലേക്കാണ് നിയമനം. 18നും 40നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഉള്ളവര്‍ക്ക് വികാസ് ഭവനിലെ കമ്മീഷന്‍ ഓഫീസില്‍ ഒക്‌ടോബര്‍ 25ന് രാവിലെ 11 നാണ് അഭിമുഖം. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഉള്ളവര്‍ക്ക് 26ന് രാവിലെ 11ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് 28ന് രാവിലെ 11ന് കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലുമാണ് അഭിമുഖം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day