|    Dec 6 Tue, 2016 9:30 pm
FLASH NEWS
Home   >  Sports  >  Cricket  >  

സഞ്ജുവിനെതിരെ അച്ചടക്ക ലംഘനത്തിന് അന്വേഷണം

Published : 2nd December 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അച്ചടക്ക ലംഘനത്തിന് നടപടിയെടുക്കാനൊരുങ്ങുന്നു. നിലവില്‍ കേരളത്തിന്റെ രഞ്ജി ടീമിന് വേണ്ടി കളിക്കുന്ന സഞ്ജുവിന്റെ ഡ്രസിങ് റൂമിലെ പെരുമാറ്റങ്ങള്‍ അച്ചടക്ക ലംഘനമായിരുന്നെന്നും ഗോവയ്‌ക്കെതിരായ മല്‍സരത്തിന്റെ രണ്ടാമിന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ സഞ്ജു ഡ്രസിങ് റൂമിലെത്തി ബാറ്റ് തല്ലിപ്പൊട്ടിച്ച് അനുവാദമില്ലാത റൂം വിട്ട് പുറത്തുപോയി എന്നുമാണ് ആരോപണമുള്ളത്.
സംഭവത്തെത്തുടര്‍ന്ന് പരിക്ക് പറ്റിയെന്ന് പറഞ്ഞ് സഞ്ജു നാട്ടിലേക്ക് മടങ്ങാന്‍ അനുമതി ചോതിച്ചു. എന്നാല്‍  അത് നിഷേധിച്ചതിന്റെ പേരില്‍ സഞ്ജുവിന്റെ അച്ഛന്‍ അസോസിയേഷന്‍ അംഗങ്ങളെ വിളിച്ച് ചീത്തപറഞ്ഞെന്നും ആരോപണമുണ്ട്.  അതേ സമയം സഞ്ജു എങ്ങോട്ടും പോയിട്ടില്ലെന്നും പരിക്ക് പറ്റയിട്ടും താരത്തിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍ബന്ധിപ്പിച്ച് കളിപ്പിക്കുകയായിരുന്നെന്നും സഞ്ജുവിന്റെ അച്ഛന്‍ അഭിപ്രായപ്പെട്ടു.
മുന്‍ കേരള ക്യാപ്റ്റന്‍ എസ് രമേശ്, മാച്ച റഫറി രങ്കനാഥന്‍, കെസിഎ വൈസ് പ്രസിഡന്റ് അഡ്വ ടി ആര്‍ ബാലകൃഷ്ണന്‍, അഡ്വ ശ്രീജിത്ത് എന്നിവരടങ്ങുന്ന നാലംഗ സമിതിക്കാണ് സംഭവത്തിന്റെ അന്വോഷണ ചുമതല. കേരളത്തിന്റെ ത്രിപുരയ്‌ക്കെതിരായ മല്‍സരത്തില്‍ പ്ലേയിങ് ഇലവനില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 166 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day