|    Dec 9 Fri, 2016 5:02 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സഞ്ചാരികളെ സ്വീകരിക്കാന്‍ അബഹയില്‍ പുതിയ പദ്ധതികള്‍ പൂര്‍ത്തിയാവുന്നു

Published : 6th November 2016 | Posted By: SMR

ഖമീസ് മൂഷൈത്ത്: 22 അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ ലീഗ് ഓഫ് അറബ് സ്റ്റേറ്റ്‌സിന്റെ ടൂറിസം സംഘടന നല്‍കുന്ന അറബ് ടൂറിസം തലസ്ഥാനം 2017 പുരസ്‌കാരം നേടിയ അബഹ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും അവര്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമുള്ള പദ്ധതികള്‍ നടപ്പാക്കിവരുന്നു.
നഗരക്കാഴ്ചയുടെ വിരുന്നൊരുക്കുന്ന രീതിയില്‍ അസീര്‍ ദേശീയോദ്യാനത്തിനു സമീപമായി വന്‍ നിര്‍മാണപദ്ധതിയാണ് പൂര്‍ത്തിയാവുന്നത്. അടുത്തവര്‍ഷം തുടക്കത്തില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങുന്നതിന് പഞ്ചനക്ഷത്രഹോട്ടലുകളും റിസോര്‍ട്ടുകളും വില്ലകളും റെസ്‌റ്റോറന്റുകളും അടങ്ങുന്ന കെട്ടിടസമുച്ചയമാണ് നിര്‍മി—ക്കുന്നതെന്ന് പദ്ധതിയുടെ ഉടമയായ സഈദ് ഹാദി അല്‍ ഖഹ്താനി പറയുന്നു. ആഗോള ബ്രാന്‍ഡുകളാണ് ഇവ ഏറ്റെടുത്തു നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്തെ ജനങ്ങള്‍ക്ക് അനുഗുണമാവുന്ന രീതിയില്‍ സ്വദേശ-വിദേശ നിക്ഷേപങ്ങളെ പദ്ധതി ആകര്‍ഷിക്കും. നിക്ഷേപകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്ന അസീര്‍ പ്രവിശ്യാ അമീര്‍ ഫൈസല്‍ ബിന്‍ ഖാലിദ് രാജകുമാരന് സഈദ് നന്ദിയര്‍പ്പിച്ചു.
സഞ്ചാരികള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഇത്തരം പദ്ധതികള്‍ക്കു പണം നിക്ഷേപിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ പൂര്‍ണപിന്തുണ നല്‍കുമെന്ന് മേഖലയിലെ ടൂറിസം ഡവലപ്‌മെന്റ് കൗണ്‍സിലിലെ ദേശീയ പൈതൃക സെക്രട്ടറി ജനറലും ജനറല്‍ അതോറിറ്റി ഫോര്‍ ടൂറിസം ഡയറക്ടര്‍ ജനറലുമായ മുഹമ്മദ് ഉംറ വ്യക്തമാക്കി. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ അമീര്‍ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനറല്‍ അതോറിറ്റി ഫോര്‍ ടൂറിസം ആന്റ് നാഷനല്‍ ഹെറിറ്റേജ് അധ്യക്ഷനായ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കഴിഞ്ഞ നവംബറില്‍ മേഖലയിലെ പദ്ധതികള്‍ സന്ദര്‍ശിച്ചു പുരോഗതി വിലയിരുത്തിയിരുന്നു. അറബ് നഗരങ്ങളിലെ ടൂറിസം മേഖലയില്‍ മികച്ച സൗകര്യങ്ങളൊരുക്കുക, ദേശീയ സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാവുക, കൂടുതല്‍ ജോലിസാധ്യതകള്‍ ഉണ്ടാക്കുക, ഓരോ നഗരങ്ങളുടെയും പാരമ്പര്യവും ആചാരങ്ങളും എടുത്തുകാണിക്കുക തുടങ്ങിയവയാണ് ടൂറിസം തലസ്ഥാനം അവാര്‍ഡ് നല്‍കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. 2016ലെ പുരസ്‌കാരം നല്‍കിയത് ലബനീസ് നഗരമായ ജബൈലിന് ആയിരുന്നു. ടൂറിസം തലസ്ഥാനം പുരസ്‌കാരം നേടുന്ന സൗദിയിലെ ആദ്യ നഗരമാണ് അബഹ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day