|    Dec 10 Sat, 2016 12:21 pm

സക്കീര്‍ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി

Published : 4th November 2016 | Posted By: G.A.G

sakir-husain-new

 

കൊച്ചി : വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സക്കീര്‍ ഹുസൈനെ സിപിഎം  കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. ടികെ മോഹനനാണ് ഏരിയാസെക്രട്ടറിസ്ഥാനം നല്‍കിയിട്ടുള്ളത്. സക്കീര്‍ ഹുസൈനെതിരെ പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നും ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും ജില്ലാക്കമ്മിറ്റി അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തല്‍ കൂടുതല്‍ നടപടികളെക്കുറിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനമെടുക്കും.
ഗൂഢാലോചനാ കുറ്റം, വ്യാജരേഖ ചമയ്ക്കല്‍, ഭീഷണിപ്പെടുത്തുക, അതിക്രമിച്ച് കടന്ന് ഉപദ്രവിക്കുക തുടങ്ങിയ കുറ്റങ്ങളാണ് കേസില്‍ സക്കീര്‍ ഹുസൈനെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day