|    Dec 9 Fri, 2016 5:06 pm
FLASH NEWS

സക്കീര്‍ ഹുസയ്ന്‍ കീഴടങ്ങി

Published : 17th November 2016 | Posted By: G.A.G

sakkeer-husain

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സിപിഎം ജില്ലാകമ്മറ്റിയംഗവും കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറിയുമായ സക്കീര്‍ ഹുസയ്ന്‍ കീഴടങ്ങി. അതീവ രഹസ്യമായി സിറ്റി പോലിസ് കമ്മീഷണര്‍ ഓഫീസിലെത്തിയായിരുന്നു കീഴടങ്ങല്‍.
സക്കീര്‍ ഹുസയ്ന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാവണമെന്ന് ഹൈക്കോടതി തിങ്കളാഴ്ചയാണ് ഉത്തരവിട്ടത്. കോടതി ഉത്തരവിന് പിന്നാലെ സക്കീര്‍ ഹുസയ്ന്‍ കളമശ്ശേരി ഏരിയാകമ്മിറ്റി ഓഫിസില്‍ എത്തിയതോടെ പോലിസും പാര്‍ട്ടി ഓഫിസിനു വെളിയില്‍ തമ്പടിച്ചു. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥലത്ത് തടിച്ചുകൂടിയതോടെ പാര്‍ട്ടി ഓഫിസിനുള്ളില്‍ കയറി അറസ്റ്റ് ചെയ്യാന്‍ പോലിസോ പുറത്തേക്കിറങ്ങാന്‍ സക്കീറോ തയ്യാറായില്ല.
സക്കീര്‍ ഹുസയ്ന്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാവണമെന്ന് ചൊവ്വാഴ്ച രാവിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ അന്നു തന്നെ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഓഫിസില്‍ സക്കീര്‍ ഹാജരാവുമെന്ന് അഭ്യൂഹം പരന്നിരുന്നു.
സക്കീറിനെ അറസ്റ്റ്‌ചെയ്ത് സിപിഎം നേതാക്കളുടെ കണ്ണിലെ കരടാവേണ്ടെന്ന സമീപനമാണ് പോലിസ് സ്വീകരിക്കുന്നത് എന്ന ആരോപണം ഉയര്‍ന്നിരുന്നു. സക്കീറിന് കീഴടങ്ങാന്‍ ഹൈക്കോടതി ഒരാഴ്ച സമയം അനുവദിച്ചിരിക്കുന്നതിനാല്‍ ആ സമയപരിധിവരെ അറസ്റ്റ് ഒഴിവാക്കുകയായിരുന്നു പോലിസ് എന്നാണ് ആരോപണം.
പാര്‍ട്ടി സെക്രട്ടറിയും കോടതിയും പറഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ  സക്കീര്‍ ഹുസയ്ന്‍ ഹാജരാവാത്തതിനെതിരേ പാര്‍ട്ടിയില്‍ ഒരൂ വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. എറണാകുളം വെണ്ണല ബംഗ്ലാവ് വില്ലയില്‍ ജൂബി പൗലോസിന്റെ പരാതിയിലാണ് പാലാരിവട്ടം പോലിസ് സക്കീറിനെതിരേ കേസെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 146 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day