|    Dec 6 Tue, 2016 11:35 am
FLASH NEWS
Home   >  Pravasi  >  Gulf  >  

സഅദ് ഗ്രൂപ്പിലെ 107 ഇന്ത്യന്‍ തൊഴിലാളികള്‍ നാട്ടിലേക്ക്

Published : 28th October 2016 | Posted By: SMR

റഷീദ് ഖാസിമി

റിയാദ്: കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ നിര്‍മാണ കമ്പനിയില്‍ മാസങ്ങളായി ശമ്പളമില്ലാതെ ദുരിതത്തില്‍ കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികളില്‍ 107 പേര്‍ ഇന്നും അടുത്ത ദിവസങ്ങളിലുമായി നാട്ടിലേക്കു മടങ്ങും. ഇന്നു 30 തൊഴിലാളികളാണ് ദമ്മാം-റിയാദ്-ഡല്‍ഹി വഴി നാട്ടിലേക്കു മടങ്ങുന്നത്.
രാവിലെ രണ്ടിന് ദമ്മാമില്‍ നിന്നു റിയാദിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ പുറപ്പെട്ട് മൂന്നിന് എത്തിച്ചേരുന്ന തൊഴിലാളികള്‍ റിയാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം രാവിലെ 10നു ഡല്‍ഹിക്കു തിരിക്കും. എക്‌സിറ്റ് ലഭിച്ച ബാക്കിയുള്ള 77 തൊഴിലാളികളില്‍ 30 പേര്‍ നാളെയും 47 പേര്‍ മറ്റന്നാളുമാണ് മടങ്ങുക. ഇവരില്‍ കൂടുതല്‍ പേരും രാജസ്ഥാനില്‍ നിന്നാണ്(42 പേര്‍), ഉത്തര്‍പ്രദേശ്(21), ബീഹാര്‍(14) സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ബാക്കി.
ദമ്മാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സഅദ് ഗ്രൂപ്പിലെ 1100 ഇന്ത്യന്‍ തൊഴിലാളികളില്‍ 115 പേരുടെ എക്‌സിറ്റ് നടപടികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഇവരില്‍ നാലു പേര്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടിലേക്കു മടങ്ങി. സാഅദ് കമ്പനിയില്‍ മൊത്തം 1500 ഇന്ത്യന്‍ തൊഴിലാളികളാണ് ദുരിതത്തില്‍ കഴിഞ്ഞിരുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതോടെ ശമ്പളവും ഭക്ഷണവും ഇല്ലാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് പ്രവിശ്യയിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ഭക്ഷണം എത്തിച്ചുനല്‍കിയിരുന്നു. നിരവധി തവണ പരാതി നല്‍കിയെങ്കിലും കമ്പനി അധികൃതര്‍ തിരിഞ്ഞു നോക്കിയിരുന്നില്ല. ഇഖാമ കാലാവധി കഴിഞ്ഞവരും രോഗികളുമൊക്കെ തൊഴിലാളിക ള്‍ക്കിടയിലുണ്ടായിരുന്നു. ലേബര്‍ കോടതിയിലും പരാതി ന ല്‍കിയിരുന്നു. വിഷയത്തില്‍ സത്വര നടപടിയുണ്ടാവാത്ത പശ്ചാത്തലത്തില്‍ കഴിഞ്ഞ 20ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി കെ സിങ് റിയാദിലത്തെി തൊഴില്‍ സഹമന്ത്രി അഹ്മദ് അല്‍ഹുമൈദാനുമായി ചര്‍ച്ച നടത്തി. ഇതിന്റെ ഫലമായി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് എക്‌സിറ്റും സൗജന്യ ടിക്കറ്റും നല്‍കാന്‍ തൊഴില്‍ കാര്യാലയം തയ്യാറാവുകയായിരുന്നു.
തൊഴിലാളികളില്‍ 1100 പേരാണ് നാട്ടിലേക്കു മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ബാക്കിയുള്ളവര്‍ ഇവിടെ തന്നെ മ   റ്റു കമ്പനികളിലേക്കു മാറും. സൗദി ഓജര്‍, ബിന്‍ ലാദന്‍ തുടങ്ങിയ കമ്പനികളില്‍ നിന്നായി ഇതിനകം 1742 തൊഴിലാളികളാണ് എംബസി ഇടപെടലിലൂടെ നാട്ടിലേക്കു മടങ്ങിയതെന്ന് ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി അനി ല്‍ നൗട്ട്യാല്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day