|    Dec 7 Wed, 2016 1:23 am
FLASH NEWS

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള: പ്രവൃത്തി പരിചയ മേളയില്‍ പാലക്കാട് ഓവറോള്‍ ചാംപ്യന്‍മാര്‍

Published : 28th November 2016 | Posted By: SMR

ഷൊര്‍ണൂര്‍: സംസ്ഥാന ശാസ്ത്രമേളയ്ക്ക് നിളയുടെ മടിത്തട്ടില്‍ തിരശ്ശീല വീണപ്പോള്‍ ആതിഥേയരായ പാലക്കാട് ജില്ല പ്രവൃത്തിപരിചയ മേളയില്‍ ഓവറോള്‍ ചാംപ്യന്‍മാരായി. ശാസ്ത്ര, ഗണിതശാസ്ത്ര മേളയില്‍ കണ്ണൂരും സാമൂഹ്യശാസ്ത്രമേളയില്‍ തൃശൂരും ഓവറോള്‍ ചാംപ്യന്‍മാരായി.
യുപി, എച്ച്എസ്, എച്ച്എസ്എസ്, പ്രദര്‍ശനം, മല്‍സര വിഭാഗങ്ങളെല്ലാം ശനിയാഴ്ച അര്‍ധരാത്രിയില്‍ പൂര്‍ത്തിയായെങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം ഇന്നലെ രാവിലെയായിരുന്നു. പാലക്കാട് ജില്ല 47,582 പോയിന്റ് നേടിയാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. ശാസ്ത്രമേളയില്‍ കണ്ണൂര്‍ ജില്ല 180 പോയിന്റും ഗണിതശാസ്ത്ര മേളയില്‍ 316 പോയിന്റും നേടിയാണ് ഓവറോള്‍ ചാംപ്യന്‍മാരായത്. സാമൂഹ്യശാസ്ത്രമേളയില്‍ 181 പോയിന്റ് നേടിയാണ് തൃശൂര്‍ ജില്ല ഓവറോള്‍ ചാംപ്യന്‍മാരായത്.
പ്രവൃത്തി പരിചയ മേളയില്‍ 46,449 പോയിന്റ് നേടി കാസര്‍കോട് ജില്ല രണ്ടാംസ്ഥാനത്തെത്തി. മലപ്പുറം ജില്ല മൂന്നാംസ്ഥാനം നേടി (44,875 പോയിന്റ്). ശാസ്ത്രമേളയില്‍ 162 പോയിന്റ് നേടിയ തൃശൂര്‍ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. മലപ്പുറം ജില്ല മൂന്നാം സ്ഥാനം നേടി (157 പോയിന്റ്). ഗണിതശാസ്ത്ര മേളയിലും തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനം നേടിയത് (302 പോയിന്റ്). കോഴിക്കോട് ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം (301 പോയിന്റ്). സാമൂഹ്യശാസ്ത്ര മേളയില്‍ 174 പോയിന്റ് നേടിയ കണ്ണൂര്‍ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. 166 പോയിന്റ് നേടിയ മലപ്പുറം ജില്ല മൂന്നാം സ്ഥാനവും നേടി.
ഐടി മേളയില്‍ 116 പോയിന്റ് നേടി മലപ്പുറം ജില്ല ഒന്നാം സ്ഥാനത്തും 106 പോയിന്റ് നേടി കോഴിക്കോട് ജില്ല രണ്ടാംസ്ഥാനത്തും 96 പോയിന്റ് നേടി വയനാട് മൂന്നാംസ്ഥാനത്തുമാണ്. 86 പോയിന്റുമായി ആലപ്പുഴ ജില്ല നാലാം സ്ഥാനത്തെത്തി. സംസ്ഥാന ശാസ്ത്രമേളയില്‍ ഓവറോള്‍ ചാംപ്യന്‍മാരായ പാലക്കാട് ജില്ലാ ടീമിന് കെ കൃഷ്ണന്‍കുട്ടി എംഎല്‍എ ട്രോഫികള്‍ വിതരണം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day