|    Dec 11 Sun, 2016 3:50 am

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ചാംപ്യന്‍ഷിപ്പ് ഇന്നുമുതല്‍

Published : 8th November 2016 | Posted By: SMR

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ ഗെയിംസിന് ഇന്നു മുതല്‍ 10 വരെ ഉപ്പള മണ്ണംകുഴി സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 1396 വിദ്യാര്‍ഥികള്‍ മല്‍സരത്തില്‍ മാറ്റുരക്കും. ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ചെമ്മട്ടംവയല്‍ ഷട്ടില്‍ ക്ലബ്ബില്‍ നടക്കും. ഹാന്‍ഡ്‌ബോള്‍, കബഡി, ഫുട്‌ബോള്‍, റെസ്‌ലിങ് എന്നിവ ഉപ്പള മണ്ണംകുഴി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ നിന്നാണ് മല്‍സരത്തില്‍ മാറ്റുരക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണത്തിന് 150 രൂപ പ്രകാരം നല്‍കുമെന്നും ഇതിന് കാന്റീന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.  ഇന്ന് രാവിലെ 9.30് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുല്‍ഹമീദ് ബന്തിയോട് അധ്യക്ഷത വഹിക്കും. സ്‌പോര്‍ട്‌സ് ഡിഡിഇ ഡോ. ചാക്കോ ജോസഫ് പതാക ഉയര്‍ത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷറഫ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍ അഹമദ്, മംഗല്‍പാടി പഞ്ചായത്തംഗം ഷംസാദ് ബീഗം, ബ്ലോക്ക് പഞ്ചായത്തംഗം ബഹ്‌റയിന്‍ മുഹമ്മദ്, ഡയറ്റ് പ്രിന്‍സിപ്പല്‍ കൃഷ്ണകുമാര്‍, വിഎച്ച്എസ്ഇ അസി. ഡയറക്ടര്‍ ഉബൈദുല്ല, കാഞ്ഞങ്ങാട് ഡിഇഒ പ്രകാശ് കുമാര്‍, കാസര്‍കോട് ഡിഇഒ നാഗവേണി, കെ ഡി മാത്യു, മഞ്ചേശ്വരം എഇഒ നന്ദികേശ്, ഉപ്പള ഹിന്ദുസ്ഥാനി ഗവ. യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാധാകൃഷ്ണ, എ കെ സദാനന്ദന്‍ സംസാരിക്കും. നാളെ വൈകിട്ട് നാലിന് മണ്ണംകുഴി ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു സമ്മാനങ്ങള്‍ വിതരണം ചെയ്യും. ചാക്കോ ജോസഫ് അധ്യക്ഷത വഹിക്കും. കെ എം ബല്ലാള്‍, അഷറഫ് ധര്‍മ്മത്തടുക്ക സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍  ഡിഡിഇ യു കരുണാകരന്‍, ജില്ലാ സ്്‌പോര്‍ട്‌സ് കോ-ഓഡിനേറ്റര്‍ കെ എം ബല്ലാള്‍, അശോകന്‍ ധര്‍മ്മത്തടുക്ക, അരവിന്ദാക്ഷ ഭണ്ഡാരി സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക