|    Dec 7 Wed, 2016 4:03 pm
FLASH NEWS

സംസ്ഥാന പോലിസ് കായിക മേള; സ്വര്‍ണം കൈവിടാതെ 22 വര്‍ഷം

Published : 22nd October 2016 | Posted By: SMR

കോഴിക്കോട്: 22 വര്‍ഷമായി നേടുന്ന ഒന്നാം സ്ഥാനം ഇത്തവണയും മരിയ ജോസ് കൈവിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന പോലിസ് കായിക മേളയില്‍ നടത്തത്തില്‍ മരിയ ജോസ് ഒന്നാംസ്ഥാനം നേടി. കണ്ണൂര്‍ എ ആര്‍ കാംപിലെ എഎസ്‌ഐ തന്റെ മെഡല്‍ വേട്ട ആരംഭിച്ചിട്ട് ഇരുപതി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ റെക്കോഡും ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ല. മാഹിയിലെ മഹാത്മ ഗാന്ധി കോളജിലെ അത്‌ലറ്റിക് ചാംപ്യനായ മരിയ ജോസ് 1993ലാണ് പോലിസ് കാംപില്‍ എത്തുന്നത്.ആ വര്‍ഷം നടത്തത്തില്‍ മല്‍സരിച്ച് വെള്ളി മെഡല്‍ കരസ്ഥമാക്കി. 1995 ല്‍ ഇത് വെങ്കലമായി. എന്നാല്‍ 1996 ല്‍ മുതല്‍ സ്വര്‍ണം നേടി തുടങ്ങിയ മരിയ ജോസ് 2016ഹ6 ലും നേട്ടം ആവര്‍ത്തിക്കുകയാണ്. 10 കിലോമീറ്റര്‍ നടത്തത്തില്‍ മീറ്റ് റെക്കോഡും ഈ കണ്ണൂര്‍ മുഴുപ്പിലങ്ങാടി സ്വദേശിയുടെ പേരിലാണ്. ഇദ്ദേഹം ഏഴു തവണ ദേശീയ മീറ്റിലും മല്‍സരിച്ചിട്ടുണ്ട്. 2006 ല്‍ സംസ്ഥാന പോലിസ് മീറ്റില്‍ അഞ്ച്, മൂന്ന്, പത്ത് കിലോമീറ്റര്‍ ഓട്ടത്തിലും മൂന്ന് കിലോമീറ്റര്‍ ട്രിപ്പിള്‍ ചേസ്, പത്ത് കിലോമീറ്റര്‍ നടത്തം എന്നിവയില്‍ അന്ന് സ്വര്‍ണം നേടിയിരുന്നു. ആവര്‍ഷത്തെ മികച്ച അത്‌ലറ്റുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  ഭാര്യ ഐറിന്‍, മകള്‍ ഇവനോവ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day