|    Dec 3 Sat, 2016 1:31 am
FLASH NEWS

സംസ്ഥാന പോലിസ് കായികമേളയ്ക്ക് തുടക്കമായി

Published : 21st October 2016 | Posted By: SMR

കോഴിക്കോട്: സംസ്ഥാന പോലിസ് കായികമേളക്ക് കോഴിക്കോട്ട് തുടക്കമായി. മൂന്നു ദിവസങ്ങളിലായി കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്്മാന്‍ സ്റ്റേഡിയത്തില്‍ 45ാം പോലിസ് കായിക മേളയുടെ അത്്‌ലറ്റിക് ഇനങ്ങളാണ് നടക്കുന്നത്. പുരുഷ വിഭാഗത്തില്‍ 22 മല്‍സരങ്ങളും വനിതാവിഭാഗത്തില്‍ 13 ഇനങ്ങളുമാണ്. കൂടാതെ പഴയകാല താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള നാലിനങ്ങളും നടക്കും. ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ പത്്മശ്രീ പി ടി ഉഷ പരേഡിന് അഭിവാദ്യം സ്വീകരിച്ചു. ഓര്‍ഗനൈസിങ് ചെയര്‍മാന്‍ സുധേഷ്‌കുമാര്‍ ഐപിഎസ്, എഡിജിപി നോര്‍ത്ത് സോണ്‍, വൈസ് ചെയര്‍മാന്‍ ദിനേന്ദ്രകശ്യപ്, ഐപിഎസ് (കണ്ണൂര്‍ റേയ്ഞ്ച്) ഐജി, ഉമ ഐപിഎസ് (ജില്ലാ പോലിസ് മേധാവി) സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day