|    Dec 5 Mon, 2016 3:57 pm
FLASH NEWS

സംസ്ഥാന നാടകോല്‍സവത്തിന് ഇന്ന് തുടക്കം

Published : 1st December 2016 | Posted By: SMR

തൃക്കരിപ്പൂര്‍: കൊയോങ്കരയില്‍ ഇനി നാടക രാവുകള്‍. കൊയോങ്കര മലയാള കലാവേദിയുടെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ സംസ്ഥാന പ്രഫഷണല്‍ നാടകോല്‍സവം അരങ്ങേറും. നാടകോല്‍സവത്തില്‍ അഞ്ച് നാടകങ്ങള്‍ അവതരിപ്പിക്കപ്പെടും. ഇന്ന് വൈകിട്ട് ആറിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. സി പ്രഭാകരന്‍ അധ്യക്ഷത വഹിക്കും. സിനിമാ-സീരിയല്‍ നടന്‍ ഇല്ലിക്കെട്ട് നമ്പൂതിരി മുഖ്യാതിഥിയായിരിക്കും. ആദ്യദിനം രാത്രി ഏഴിന് വള്ളുവനാട് ബ്രഹ്മയുടെ ‘സയലന്‍സ്’ അരങ്ങേറും. രണ്ടാം ദിവസം സിനിമാ സംവിധായകന്‍ എം ടി അന്നൂര്‍ നാടക പ്രവര്‍ത്തകരെ ആദരിക്കും. എ ശശിധരന്‍ അധ്യക്ഷത വഹിക്കും. ഓച്ചിറ സരിഗയുടെ ‘ഭ്രമണം’ നാടകം അരങ്ങേറും. മൂന്നിന് വൈകിട്ട് ആറിനു അനുമോദന സമ്മേളനത്തില്‍ നാടക പ്രവര്‍ത്തകന്‍ ഉദിനൂര്‍ ബാലഗോപാലന്‍ മുഖ്യാഥിതിയാവും. കെ പത്മനാഭന്‍ അധ്യക്ഷത വഹിക്കും. ഏഴിന് തിരുവനന്തപുരം ശ്രീനന്ദന അവതരിപ്പിക്കുന്ന ‘കടലുകള്‍ കടന്ന്’ നാടകം അരങ്ങിലെത്തും. നാലിന് വൈകിട്ട് ആറിനു നടക്കുന്ന ആദരിക്കല്‍ ചടങ്ങില്‍ ഫോക്‌ലോര്‍ അക്കാദമി മുന്‍ സെക്രട്ടറി എം പ്രദീപ്കുമാര്‍ മുഖ്യാതിഥിയാവും. തുടര്‍ന്നു വടകര വരദ തിയേറ്റേഴ്‌സിന്റെ നാടകം ‘കച്ച’ അവതരിപ്പിക്കും. അഞ്ചിന് വൈകിട്ട് ആറിനു നടക്കുന്ന സമാപനസമ്മേളനം എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാത്രി ഏഴിന് ഭാരത് കമ്യൂണിക്കേഷണന്റെ നാടകം ‘നിങ്ങള്‍ നിരീക്ഷണത്തിലാണ്’ അവതരിപ്പിക്കും. നാടകോല്‍സവത്തിന്റെ പ്രചാരണ ഭാഗമായി ഇന്നലെ വൈകിട്ട് തൃക്കരിപ്പൂരില്‍ നിന്നും വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിലേക്ക് മോട്ടോര്‍ ബൈക്ക് റാലി സംഘടിപ്പിച്ചു.  പി കെ വേണു, സി പ്രഭാകരന്‍, ടി ബാലന്‍, എം പി ഹരീഷ്, എം സുരേഷ്, സി രാഘവന്‍ സംബന്ധിച്ചു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day