|    Dec 11 Sun, 2016 7:21 pm
FLASH NEWS

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: അവസാന കുതിപ്പില്‍ കിരീടം നിലനിര്‍ത്തി പാലക്കാട്

Published : 31st October 2016 | Posted By: SMR

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് സിന്തറ്റിക് ട്രാക്കില്‍ നടന്നുവന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പാലക്കാട് കിരീടം നിലനിര്‍ത്തി. അവസാന ദിവസമായ ഇന്നലെ നടത്തിയ കുതിപ്പിലാണ് മേളയുടെ തുടക്കം മുതല്‍ മുന്നില്‍ നിന്നിരുന്ന എറണാകുളത്തെ പിന്തള്ളി പാലക്കാട് വീണ്ടും കിരീടത്തില്‍ മുത്തമിട്ടത്. 28 സ്വര്‍ണവും 14 വെള്ളിയും 24 വെങ്കലവുമായി പാലക്കാട് 473 പോയിന്റ് നേടിയപ്പോള്‍ 26 സ്വര്‍ണവും 19 വെള്ളിയും 20 വെങ്കലവുമായി 424 പോയിന്റാണ് എറണാകുളം നേടിയത്.
12 സ്വര്‍ണവും 25 വെള്ളിയും 20 വെങ്കലുമായി 364 പോയിന്റുകള്‍ നേടിയ കോട്ടയത്തിനാണ് മൂന്നാം സ്ഥാനം. 15 സ്വര്‍ണവും 20 വെള്ളിയും 10 വെങ്കലവുമായി 340.5 പോയിന്റുമായി തിരുവനന്തപുരം നാലാം സ്ഥാനവും 14 സ്വര്‍ണവും ആറു വെള്ളിയും 13 വെങ്കലവുമായി 233 പോയിന്റോടെ കോഴിക്കോട് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
മേളയില്‍ ആകെ 22 പുതിയ മീറ്റ് റെക്കോഡുകള്‍ സ്ഥാപിക്കപ്പെട്ടു. ഇന്നലെ മാത്രമായി നാലു പുതിയ റെക്കോഡുകളാണ് പിറന്നത്. 16 വയസ്സില്‍ താഴെയുളള പെണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോടിന്റെ അതുല്യ ഉദയനും (2:16:00 മിനിറ്റ്) 20 വയസ്സില്‍ താഴെയുള്ള വനിതകളുടെ ഹാമര്‍ത്രോയില്‍ എറണാകുളത്തിന്റെ ദീപ ജോഷിയും (45.64 മീറ്റര്‍) 16 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ തിരുവനന്തപുരത്തിന്റെ സി അഭിനവും (22:68 സെക്കന്‍ഡ്) ഹാമര്‍ ത്രോയില്‍ പാലക്കാടിന്റെ എം ശ്രീവിശ്വയും (50.80 മീറ്റര്‍) ഇന്നലെ പുതിയ റെക്കോഡുകള്‍ കുറിച്ചു.
14 വയസ്സിലും 18 വയസ്സിലും താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗങ്ങളില്‍ യഥാക്രമം 39, 83 പോയിന്റുകളുമായി പാലക്കാട് ജേതാക്കളായപ്പോള്‍ 14 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 26 പോയിന്റുമായി തിരുവനന്തപുരവും 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 72 പോയിന്റുമായി എറണാകുളവും രണ്ടാം സ്ഥാനം കരസ്ഥമാക്കി. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 68 പോയിന്റുകളുമായി കോഴിക്കോട് ജേതാക്കളായപ്പോള്‍ 58 പോയിന്റ് നേടിയ പാലക്കാടിനാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം.
20 വയസ്സില്‍ താഴെയുള്ള വനിതകളുടെ വിഭാഗത്തില്‍ 164 പോയിന്റുമായി കോട്ടയം ജേതാക്കളായപ്പോള്‍ 90 പോയിന്റ് നേടിയ പാലക്കാടിനാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. 14 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 27 പോയിന്റ് നേടി തിരുവനന്തപുരം ഒന്നാം സ്ഥാനം നേടിയപ്പോള്‍ തൃശൂരിനാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. 16 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 59 പോയിന്റ് നേടി കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ തിരുവനന്തപുരം രണ്ടാമതെത്തി.
18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 80 പോയിന്റുമായി എറണാകുളം ജേതാക്കളായപ്പോള്‍ 75.5 പോയിന്റ് നേടിയ തിരുവനന്തപുരത്തിനാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക