|    Dec 6 Tue, 2016 11:23 pm
FLASH NEWS

സംസ്ഥാന ഗതാഗത മന്ത്രിമാരുടെ യോഗം നാളെ

Published : 7th November 2016 | Posted By: SMR

തിരുവനന്തപുരം: പുതിയ മോട്ടോര്‍ വാഹന നിയമത്തിന്റെ കരടു നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച മന്ത്രിതല സംഘത്തിന്റെ നാലാമത് യോഗം മാസ്‌കോട്ട് ഹോട്ടലില്‍ നാളെ നടക്കും. കേന്ദ്ര പെട്രോളിയം മന്ത്രി, എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള ഗതാഗതമന്ത്രിമാര്‍, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിമാര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. രാജ്യത്ത് സുഗമവും അപകടരഹിതവുമായ ഗതാഗതം ഒരുക്കുന്നതിനും ഈ മേഖലയെ ആധുനികവല്‍ക്കരിക്കുന്നതിനും യോഗത്തില്‍ ചര്‍ച്ചകള്‍ നടക്കും. പരിസ്ഥിതി മലിനീകരണമില്ലാത്ത ഇന്ധനങ്ങളിലേക്ക് വാഹനങ്ങള്‍ മാറ്റി അതുവഴി അന്തരീക്ഷമലിനീകരണത്തിന് അറുതിവരുത്തുന്നതിനുള്ള നടപടികളും യോഗത്തിന്റെ ലക്ഷ്യങ്ങളാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day