|    Dec 4 Sun, 2016 5:22 am
FLASH NEWS

സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്‌കാരത്തിന് അപേക്ഷിക്കാം

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിനും അവാര്‍ഡിനും എന്‍ട്രികള്‍ ക്ഷണിക്കുന്നു. ഒരു സംസ്ഥാന അവാര്‍ഡും രണ്ട് പ്രത്യേക പരാമര്‍ശം പുരസ്‌കാരങ്ങളുമാണ് നല്‍കുന്നത്. പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2015 ജനുവരി 1ന് ശേഷം രചിച്ച മൂന്നു കാര്‍ട്ടൂണുകളുടെ 10 ഇഞ്ച് (25 സെമീ) നീളവും ആനുപാതിക വീതിയുമുള്ള ഫോട്ടോഗ്രാഫുകള്‍, കാര്‍ട്ടൂണിന്റെ ശീര്‍ഷകം, കലാകാരന്റെ ലഘു ജീവചരിത്രക്കുറിപ്പ്, മേല്‍വിലാസം (ഫോണ്‍ നമ്പറടക്കം) എന്നിവ രേഖപ്പെടുത്തി നവംബര്‍ 15നകം സെക്രട്ടറി, ‘കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20’ വിലാസത്തില്‍ അയ—ക്കണം.
കവറിനു പുറത്ത് ‘സംസ്ഥാന കാര്‍ട്ടൂണ്‍ പ്രദര്‍ശനം 2017’ എന്ന് രേഖപ്പെടുത്തണം. ഫോട്ടോഗ്രാഫുകള്‍ തിരികെ ലഭിക്കുന്നതിനായി സ്വന്തം മേല്‍വിലാസമെഴുതി മതിയായ സ്റ്റാമ്പ് പതിച്ച കവര്‍ കൂടി ഇതോടൊപ്പം അയക്കേണ്ടതാണ്. പ്രാഥമിക തിരഞ്ഞെടുപ്പിനുശേഷം അര്‍ഹരായ കലാകാരന്മാരെ വിവരം നേരിട്ട് അറിയിക്കും. പ്രാഥമിക തിരഞ്ഞെടുപ്പില്‍ വിജയികളായ എല്ലാ കലാകാരന്മാരുടെയും കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും.
പ്രദര്‍ശനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന കാര്‍ട്ടൂണ്‍ എന്‍ട്രികള്‍ എന്‍ട്രി ഫോറം ലഭിച്ചതിനുശേഷം പ്രദര്‍ശനത്തിന് അനുയോജ്യമായ വിധത്തില്‍ എ3 സൈസില്‍ ഫ്രെയിം ചെയ്ത് 15 ദിവസത്തിനകം പൂരിപ്പിച്ച എന്‍ട്രിഫോം സഹിതം എറണാകുളം ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രത്തില്‍ എത്തിക്കണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day