|    Dec 6 Tue, 2016 11:24 pm
FLASH NEWS

സംസ്ഥാന എക്‌സൈസ് കായികമേളയ്ക്ക് തുടക്കം

Published : 22nd November 2016 | Posted By: SMR

കണ്ണൂര്‍: സംസ്ഥാന എക്‌സൈസ് കായികമേളയ്ക്ക് കണ്ണൂരില്‍ തുടക്കമായി. ഗെയിംസ് മല്‍സരങ്ങള്‍ കണ്ണൂര്‍ പോലിസ് മൈതാനിയിലും ക്രിക്കറ്റ് മല്‍സരങ്ങള്‍ തലശ്ശേരി കോണോര്‍വയല്‍ സ്റ്റേഡിയത്തിലും നടന്നു. വോളിബോളില്‍ ഇടുക്കി ജേതാക്കളായി. ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ന് കോഴിക്കോടും വയനാടും ഏറ്റുമുട്ടും. ഇന്നു രാവിലെ ഒമ്പതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് മേള ഉദ്ഘാടനം ചെയ്യും. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, മേയര്‍ ഇ പി ലത, ജില്ലാ പോലിസ് ചീഫ് സഞ്ജയ് കുമാര്‍ ഗുരുദിന്‍, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒ കെ വിനീഷ്, ജി ചന്തു, വി വി സുരേന്ദ്രന്‍ പങ്കെടുക്കും. കലാമല്‍രങ്ങള്‍ ഇന്ന് മുനിസിപ്പല്‍ സ്‌കൂളിലും ബാങ്ക് ഓഡിറ്റോറിയത്തിലും നടക്കും. മേള നാളെ സമാപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day