|    Dec 11 Sun, 2016 1:30 pm
FLASH NEWS

സംസ്ഥാനഭാഗ്യക്കുറി; കുറ്റമറ്റതാക്കാന്‍ വിദഗ്ധസമിതി

Published : 24th November 2016 | Posted By: SMR

തിരുവനന്തപുരം: ടിക്കറ്റില്‍ കൂടുതല്‍ സുരക്ഷാഘടകങ്ങള്‍ ഉള്‍പ്പെടുത്തിയും നടത്തിപ്പും നറുക്കെടുപ്പും മെച്ചപ്പെടുത്തിയും സംസ്ഥാനഭാഗ്യക്കുറി കൃത്രിമവും ക്രമക്കേടുകളും ഇല്ലാതെ കുറ്റമറ്റതാക്കാന്‍ വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയമിച്ചു. മൂന്നാഴ്ചയ്ക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.എന്‍ജിനീയറിങ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. ജി ജയശങ്കര്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ കേരള സര്‍വകലാശാല കമ്പ്യൂട്ടേഷണല്‍ ബയോളജി, ബയോഇന്‍ഫോമാറ്റിക്‌സ് വിഭാഗം മേധാവി ഡോ. അച്യുത് ശങ്കര്‍ എസ് നായര്‍, സി-ഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ഡോ. പി വി ഉണ്ണിക്കൃഷ്ണന്‍, അച്ചടിസ്ഥാപനമായ കെബിപിഎസ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി എന്നിവര്‍ അംഗങ്ങളാണ്. സംസ്ഥാന ലോട്ടറി ഡയറക്ടര്‍ ഡോ. എസ് കാര്‍ത്തികേയനാണ് കണ്‍വീനര്‍. സുരക്ഷ, നറുക്കെടുപ്പ്, സംരംഭ വിഭവാസൂത്രണ സംവിധാനം (enterprise resources planning system) എന്നിവയെ ബന്ധിപ്പിക്കുന്ന സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുക, ഭാഗ്യക്കുറിയുടെ സുരക്ഷാസംവിധാനവും നറുക്കെടുപ്പുരീതിയും മെച്ചപ്പെടുത്താനും  ഭാഗ്യക്കുറി നടത്തിപ് കൂടുതല്‍ കാര്യക്ഷമമാക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ ആവിഷ്‌ക്കരിക്കുക എന്നിവയാണ് സമിതിയെ ചുമതലപ്പെടുത്തിയിട്ടുള്ള ഉത്തരവാദിത്വങ്ങള്‍. ഇക്കാര്യങ്ങള്‍ക്കുള്ള ചെലവിന്റെ കാര്യമടക്കം  ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമിതി പരിശോധിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക