|    Dec 3 Sat, 2016 7:09 pm
FLASH NEWS

സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തില്ല: മുഖ്യമന്ത്രി

Published : 29th October 2016 | Posted By: SMR

തിരുവനന്തപുരം: വേനല്‍മാസങ്ങളില്‍ ലോഡ്‌ഷെഡിങ് പോലുള്ള നിയന്ത്രണമാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ അറിയിച്ചു. 2017 മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവിലെ പീക്ക് സമയത്തെ ഊര്‍ജ ആവശ്യങ്ങള്‍ നികത്തുന്നതിന് 200 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങേണ്ടിവരും. ദിവസത്തിലെ മറ്റു സമയങ്ങളിലെ ആവശ്യങ്ങള്‍ക്കായി മറ്റൊരു 100 മെഗാവാട്ടും വാങ്ങേണ്ടിവരും.
പ്രതീക്ഷിച്ചതിനേക്കാള്‍ 57% കുറവാണ് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക്. സംസ്ഥാനത്ത് ഇത്രയും ജലദൗര്‍ലഭ്യം ഇതിനു മുമ്പുണ്ടായിട്ടില്ല. ആവശ്യമില്ലാത്തപ്പോള്‍ ലൈറ്റും ഫാനും കംപ്യൂട്ടറും മറ്റ് ഗാര്‍ഹിക ഉപകരണങ്ങളും ഓഫ് ചെയ്ത് ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day