|    Dec 5 Mon, 2016 8:03 pm
FLASH NEWS

സംസ്ഥാനത്ത് ലാന്‍ഡ് ഓഡിറ്റിങ് വേണം: കുമ്മനം

Published : 7th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് തോട്ടം ഉടമകള്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയെ സംബന്ധിച്ച് ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അക്കൗണ്ടന്റ് ജനറലിനു പരാതി നല്‍കി. സാമ്പത്തിക റവന്യൂ ഓഡിറ്റിന്റെ ചു—മതലയുള്ള പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ അമര്‍ പട്‌നായികിനാണ് പരാതി നല്‍കിയത്. സംസ്ഥാനത്തെ തോട്ടഭൂമിയെപ്പറ്റി പഠിക്കാന്‍ നിയോഗിക്കപ്പെട്ട എംജി രാജമാണിക്യത്തിന്റെ റിപോര്‍ട്ടില്‍ അഞ്ചു ലക്ഷം ഏക്കര്‍ ഭൂമി വന്‍കിട തോട്ടമുടമകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, അനധികൃത തോട്ടഭൂമിയുടെ അളവ് 10 ലക്ഷം ഏക്കറോളം വരുമെന്നാണ് അനൗദ്യോഗിക കണക്ക്. ഈ സാഹചര്യത്തില്‍ കൃത്യമായ കണക്ക് കിട്ടാന്‍ ലാന്‍ഡ് ഓഡിറ്റിങ് വേണമെന്നാണ് കുമ്മനത്തിന്റെ ആവശ്യം. അപേക്ഷ സ്വീകരിച്ച അമര്‍ പട്‌നായിക് ആവശ്യമായ നടപടി കൈക്കൊള്ളാമെന്ന് ഉറപ്പു നല്‍കിയതായി കുമ്മനം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day