|    Dec 6 Tue, 2016 2:05 am
FLASH NEWS

സംസ്ഥാനത്ത് റേഷന്‍ ധാന്യങ്ങളുടെ നീക്കം തടസ്സപ്പെട്ടു

Published : 22nd November 2016 | Posted By: SMR

വൈപ്പിന്‍: സംസ്ഥാനത്ത് റേഷ ന്‍ മൊത്ത വ്യാപാര കേന്ദ്രങ്ങളിലേക്കുള്ള റേഷന്‍ അരിയുടേയും ഗോതമ്പിന്റെയും നീക്കം തിങ്കളാഴ്ച മുതല്‍ തടസപ്പെട്ടു. ഇതേ തുടന്ന് തിങ്കളാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്തെ 22 എഫ്‌സിഐ ഗോഡൗണുകളിലും റേഷന്‍ കടകളിലേക്കുള്ള ഭക്ഷ്യധാന്യം കാത്തുകിടന്നിരുന്ന ലോറികള്‍ വൈകീട്ടോടെ തിരികെപോന്നു. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇനി മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ഓഥറൈസ്ഡ് ഹോള്‍സെയില്‍ റേഷന്‍ ഡീലേഴ്‌സിനു (എഡബ്ല്യൂആര്‍ഡി) നല്‍കില്ലെന്ന് ഫുഡ് കോര്‍പറേഷന്‍ അധികൃതര്‍ വാശിപിടിച്ചതിനാലാണ് ധാന്യങ്ങളുടെ നീക്കം തടസപ്പെട്ടതെന്നാണ് കേരള റേഷന്‍ ഹോള്‍സെയില്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ ആരോപിക്കുന്നത്. ഇതുവരെ ഭക്ഷ്യധാന്യങ്ങളുടെ വില എഡബ്ല്യൂആര്‍ഡി ലൈസന്‍സികളാണ് എഫ്‌സിഐക്ക് നല്‍കിയിരുന്നത്. പണം അടച്ച് ലോറിയുമായെത്തി ധാന്യങ്ങള്‍ കയറ്റിക്കൊണ്ടുപോരുകയായിരുന്നു പതിവെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് വര്‍ഗീസ് പറയുന്നു. അനധികൃതെമങ്കിലും ലോഡ് കയറ്റുന്നതിനു എഫ്‌സിഐയിലെ ജീവനക്കാ ര്‍ക്ക് അട്ടിക്കൂലിയും മൊത്തവ്യാപാരികള്‍ നല്‍കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഫുഡ് കോര്‍പറേഷന്‍ അധികൃതര്‍ ധാന്യങ്ങളുടെ വില മൊത്ത വ്യാപാരികളില്‍നിന്നും സ്വീകരിക്കാന്‍ തയ്യാറായില്ല. പകരം ഉത്തരവാദിത്തപ്പെട്ട ജില്ലാ സപ്ലൈ ഓഫിസറോ താലൂക്ക് സപ്ലൈ ഓഫിസറെ സ്ഥലത്തെത്തിയാലെ ധാന്യങ്ങള്‍ നല്‍കാവൂവെന്ന് എഫ്‌സിഐ അധികൃതര്‍ ശഠിച്ചതോടെ എല്ലാ ഡിപ്പോകളിലും താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ നേരിട്ടെത്തി. എന്നാല്‍ ജീവനക്കാര്‍ക്ക് അട്ടിക്കൂലി നല്‍കുന്ന കാര്യം പരിഹരിക്കാന്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്കായില്ല. മൊത്തവ്യാപാരികള്‍ക്ക് നേരിട്ട് അരി നല്‍കാത്ത സാഹചര്യത്തില്‍ അട്ടിക്കൂലിമാത്രം നല്‍കാന്‍ ഇവരും തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ധാന്യങ്ങള്‍ എടുക്കാതെ ലോറികള്‍ തിരിച്ചു പോന്നത്. അതേ സമയം ഭക്ഷ്യ സുരക്ഷാ നിയമത്തിലെ 24 (5 ബി) പ്രകാരം റേഷന്‍ മൊത്തവ്യാപാരിയും ചില്ലറ വ്യാപാരിയും സംരക്ഷിക്കപ്പെടണമെന്നാണ് വിവക്ഷ. ഭക്ഷ്യസുരക്ഷ നിയമത്തില്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് യാതൊരു റോളുമില്ല. രാജ്യത്തിന്റെ ഭക്ഷ്യധാന്യം സൂക്ഷിക്കുകയും ഇവ സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയുമാണ് ഇവരുടെ ചുമതല. സംസ്ഥാനത്തിന്റെ വിതരണഘടനയില്‍ ഇവര്‍ക്ക് നേരിട്ട് ഇടപെടാനാവില്ലെന്നും ഫെഡറേഷന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരേ ഭക്ഷ്യവകുപ്പ് മന്ത്രി, ഡയറക്ടര്‍, സെക്രട്ടറി, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ തിരുവനന്തപുരം റീജ്യനല്‍ മാനേജര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day