|    Dec 2 Fri, 2016 11:32 pm
FLASH NEWS

സംസ്ഥാനത്ത് നിന്ന് ലഹരിമാഫിയയെ തുടച്ചുനീക്കും: ഋഷിരാജ് സിങ്

Published : 7th November 2016 | Posted By: SMR

മുക്കം: സംസ്ഥാനത്ത് നിന്നു ലഹരി മാഫിയയെ തുടച്ചു നീക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു.ഇതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് എക്‌സൈസ് വിഭാഗമെന്നും അദ്ദേഹം പറഞ്ഞു. ശ്രദ്ധ കൊടിയത്തൂര്‍ നടത്തിയ ജനകീയ മനുഷ്യച്ചങ്ങലയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എന്നാല്‍ കേരള പോലിസും എക്‌സൈസ് വകുപ്പും മാത്രം വിചാരിച്ചാല്‍ ഇത് പൂര്‍ണമായും നടപ്പാവില്ല.
അതിനാല്‍ സന്നദ്ധ സംഘടനകളും മറ്റും സഹകരിച്ച് യാഥാര്‍ഥ്യമാക്കാമെന്നും അദ്ദേഹം പറഞ്ഞു. എക്‌സൈസ് വിഭാഗത്തില്‍ 5000 ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. താന്‍ ചുമതലയേറ്റതിന് ശേഷം കഴിഞ്ഞ അഞ്ച് മാസത്തിനിടക്ക് 1100 ലഹരി കേസുകളില്‍ 1200 പേര്‍ അറസ്റ്റിലായി. വ്യാജവാറ്റ്, വ്യാജമദ്യ വില്‍പ്പന തുടങ്ങിയവയില്‍ 10000 കേസുകളിലായി 11200 പേരു അറസ്റ്റിലായി. റെയില്‍വെ, റോഡ്, വിമാനം, കടല്‍ തുടങ്ങി സകല മേഖലയിലൂടെയും ലഹരി സംസ്ഥാനത്തേക്ക് ഒഴുകുകയാണന്നും ഇതുമായി ബന്ധപ്പെട്ട് തന്റെ 9447178000 നമ്പറില്‍ ഏതു സമയവും ബന്ധപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
യോഗം എം ഐ ഷാനവാസ് എംപി ഉദ്ഘാടനം ചെയ്തു. ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ശ്രദ്ധ ചെയര്‍മാന്‍ ബീരാന്‍ കുട്ടി, സി ടി സി അബ്ദുല്ല, മുക്കം മുഹമ്മദ്, സി കെ കാസിം, ഇ രമേശ്ബാബു, സി പി ചെറിയ മുഹമ്മദ്, മോയന്‍ കൊളക്കാടന്‍, കെ പി.അബ്ദുറഹിമാന്‍, ഒ അബ്ദുറഹിമാന്‍, കാഞ്ചന മാല, രമ്യ ഹരിദാസ്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day