|    Oct 26 Wed, 2016 1:08 pm

സംസ്ഥാനത്ത് എല്‍എന്‍ജി വാഹനങ്ങള്‍ വരുന്നു

Published : 12th August 2016 | Posted By: G.A.G

തിരുവനന്തപുരം: സംസ്ഥാനത്ത് ലിക്വുഫൈഡ് നാച്വറല്‍ ഗ്യാസ് (എല്‍എന്‍ജി) വാഹനങ്ങള്‍ വരുന്നു. ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. സിഎന്‍ജി വാഹനങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതിയുടെ തുടര്‍ച്ചയായാണ് എല്‍എന്‍ജി വാഹനങ്ങ ള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി മോട്ടോര്‍വാഹന നിയമത്തില്‍ ഒക്ടോബര്‍ അവസാനത്തോടെ ഭേദഗതി വരുത്താമെന്ന് കേന്ദ്ര ഷിപ്പിങ് ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയതായി സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിലവിലെ മോട്ടോര്‍വാഹന നിയമപ്രകാരം ഡീസല്‍, പെട്രോള്‍, സിഎന്‍ജി എന്നിവ മാത്രമാണ് വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കാന്‍ അനുമതിയുള്ളത്. സംസ്ഥാനത്ത് നിലവില്‍ ആവശ്യത്തിന് എല്‍എന്‍ജി ലഭ്യമാണ്. എല്‍എന്‍ജി ആഭ്യന്തര നിരക്കില്‍ ലഭിക്കുമ്പോ ള്‍ കിലോമീറ്ററിന് 14 രൂപ നിരക്കില്‍ ഇന്ധന ചെലവ് വരുന്ന സ്ഥലത്ത് കിലോമീറ്ററിന് 6 രൂപയായി കുറയ്ക്കാന്‍ കഴിയും. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് ഇതുപയോഗിച്ചാല്‍ ലാഭകരമായി സര്‍വീസ് നടത്താനാവും. ചരക്ക് ഗതാഗത മേഖലയില്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള എ ല്‍എന്‍ജി ഇന്ധനം ഉപയോഗിക്കുകയാണെങ്കില്‍ ഗതാഗത ചെലവ് ഗണ്യമായി കുറയ്ക്കാമെന്നും  മന്ത്രി വ്യക്തമാക്കി.
നഗരങ്ങളില്‍ സിഎന്‍ജിയും ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് എല്‍എന്‍ജിയും ഉപയോഗിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി സൗരോര്‍ജത്തിലും വൈദ്യുതിയിലും ഓടുന്ന 75 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ട് സംസ്ഥാന ഗതാഗത വകുപ്പ് ആഗസ്ത് മാസമവസാനത്തോടു കൂടി പുറത്തിറക്കുമെന്നും മന്ത്രി കേന്ദ്രമന്ത്രിയെ അറിയിച്ചു.
പുതുതായി കൊണ്ടു വരുന്ന 2016ലെ കേന്ദ്ര ഗതാഗത റോഡ് സുരക്ഷാ ബില്ലിനെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായങ്ങളും ആശങ്കകളും കേന്ദ്രമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു. 2016ലെ മോട്ടോര്‍ വാഹന ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ഇത് പാര്‍ലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ടതായും കേന്ദ്രമന്ത്രി അറിയിച്ചു. ഇതിന്മേലുള്ള സംസ്ഥാനത്തിന്റെ അഭിപ്രായങ്ങ ള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
അഖിലേന്ത്യാ ടൂറിസ്റ്റ് ബസ് പെര്‍മിറ്റ് നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള സ്റ്റേറ്റ് കാരേജുകളെ ബാധിക്കുമെന്നും മന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.  കേന്ദ്ര വാണിജ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശൈലേന്ദ്ര സിങുമായുള്ള കൂടിക്കാഴ്ചയില്‍ എല്‍എന്‍ജി വിതരണ യൂനിറ്റുകള്‍ക്കുള്ള പെസോ ക്ലിയറന്‍സ് നല്‍കുന്നതിനുള്ള നിയമാവലി കഴിയുന്നതും വേഗം തയ്യാറാക്കാമെന്നും ഉറപ്പു ന   ല്‍കി.
പെട്രോനെറ്റ് മാനേജിങ് ഡയറക്ടര്‍ പ്രഭാത് സിങുമായും പിഎന്‍ജിആര്‍ബി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഝായുമായും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 116 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day