|    Dec 4 Sun, 2016 9:47 pm
FLASH NEWS

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ അന്ധകാര സമരം

Published : 27th October 2016 | Posted By: SMR

കൊച്ചി: ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഇന്നലെ രാത്രി ഏഴു മുതല്‍ 15 മിനിറ്റ് പമ്പിലെ ലൈറ്റുകള്‍ അണച്ചും വില്‍പ്പന നിര്‍ത്തിവച്ചും അന്ധകാര സമരം നടത്തി. കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് രാജ്യവ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായാണ് സമരം.
കേരളത്തിലെ 90 ശതമാനം പമ്പുകളും സമരത്തില്‍ പങ്കെടുത്തതായി ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പ്രസിഡന്റ് എം തോമസ് വൈദ്യന്‍ പറഞ്ഞു. ടാങ്കര്‍ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചതിന്റെ പേരില്‍ ഡീലര്‍മാരെ ഉപദ്രവിക്കുന്ന നടപടികളില്‍നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികാരികള്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day