|    Dec 3 Sat, 2016 3:47 am
FLASH NEWS

സംസ്ഥാനത്തെ ജലനയം പുതുക്കും: മന്ത്രി

Published : 27th October 2016 | Posted By: SMR

തിരുവനന്തപുരം: നിലവിലെ സാഹചര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി സംസ്ഥാനത്തിന്റെ ജലനയം പുതുക്കുമെന്ന് മന്ത്രി മാത്യു ടി തോമസ് നിയമസഭയെ അറിയിച്ചു. വേനല്‍ക്കാലത്തിനു മുമ്പ് കനാലുകളുടെ അറ്റകുറ്റപ്പണി തീര്‍ക്കാന്‍ സാധിക്കില്ല. ഘട്ടംഘട്ടമായി മാത്രമേ പണി തീര്‍ക്കാനാവൂവെന്നും മന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുതന്നെ കനാലുകള്‍ നവീകരിക്കാന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കും. കനാല്‍ നവീകരണം തൊഴിലുറപ്പ് പദ്ധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കും. ജലനിധി പദ്ധതി പ്രവര്‍ത്തനക്ഷമമല്ലാത്ത മേഖലകളില്‍ കുടിവെള്ളമെത്തിക്കാന്‍ ജല അ—തോറിറ്റി മുന്‍കൈയെടുക്കും. ജലസംരക്ഷണ പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നത് അടിയന്തരമായി പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ജല അതോറിറ്റി പ്രതിദിനം ഏകദേശം 2,517 ദശലക്ഷം ലിറ്റര്‍ കുടിവെള്ളം പമ്പ് ചെയ്യുന്നുണ്ട്. ഉല്‍പാദന കേന്ദ്രങ്ങളില്‍ ആവശ്യമായ മീറ്ററുകള്‍ സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ കൃത്യമായ കണക്ക് ലഭ്യമല്ല. പമ്പ് ചെയ്യപ്പെടുന്നവയില്‍ പ്രതിദിനം 50 ശതമാനം വെള്ളം മാത്രമേ മീറ്റര്‍ ചെയ്യപ്പെടുന്നുള്ളൂ. പമ്പ് ചെയ്യപ്പെടുന്നതും മീറ്റര്‍ ചെയ്യപ്പെടുന്നുമായ വെള്ളത്തിന്റെ അന്തരം 1258.5 ദശലക്ഷം ലിറ്ററാണ്.
പൊതുടാപ്പുകളിലൂടെയുള്ള ദുരുപയോഗം, ജലമോഷണം, മറ്റു കരാറുകള്‍ എന്നിവയാണ് ഇതിനുള്ള പ്രധാന കാരണം. സംസ്ഥാനത്തെ കാലപ്പഴക്കംചെന്ന കുടിവെള്ള പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് 526 കോടി  രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ജലനിധി രണ്ടാംഘട്ട പദ്ധതിയില്‍ 175 തടയണകള്‍ നിര്‍മിക്കുന്നിനുള്ള പദ്ധതി തയ്യാറായി. ഇതില്‍ 127 എണ്ണം പൂര്‍ത്തിയായി. തിരുവനന്തപുരം നഗരത്തില്‍ ജലവിതരണത്തിനായി അരുവിക്കര പദ്ധതിയില്‍നിന്ന് ജലം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും അവയുടെ കൈയേറ്റങ്ങള്‍ തടയുന്നതിനും എല്ലാ നഗരസഭാ സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day