|    Dec 3 Sat, 2016 10:08 am
FLASH NEWS

സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണകാമറാ നഗരമാവാന്‍ ആലത്തൂര്‍

Published : 28th October 2016 | Posted By: SMR

ആലത്തൂര്‍:കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ആലത്തൂര്‍ ടൗണ്‍ സമ്പൂര്‍ണ കാമറ നിരീക്ഷണത്തിലാക്കുന്നു. ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ കാമറാ കണ്ണുള്ള നഗരമാകാന്‍ ഒരുങ്ങുകയാണ് ആലത്തൂര്‍.  ആലത്തൂര്‍ പഞ്ചായത്തും, പോലിസും  ടൗണ്‍ പൂര്‍ണമായി സിസി ടിവി ക്യാമറയുടെ പരിധിയിലാക്കാന്‍ വ്യാപാരികളുടെ സഹായം തേടിയിട്ടുണ്ട്.  മെയിന്റോഡ് സ്‌കൂള്‍ ഭാഗം മുതല്‍ സ്വാതി ജങ്ഷന്‍ വരേയും ഗുരുകുലം ജങ്ഷന്‍ ഉള്‍പ്പെടെ മറ്റു ജങ്ഷനുകളിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം ഉള്ള കാമറകളിലെ ഒരെണ്ണം റോഡിനഭിമുഖമായി സ്ഥാപിച്ച്പരിസരം നിരീക്ഷിക്കലാണ് ലക്ഷ്യം. കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ എന്തെങ്കിലും സംഭവങ്ങളുണ്ടായാല്‍ കാമറകള്‍ പരിശോധിച്ച് നിജസ്ഥിതി കണ്ടെത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ ഗുണം.  തിരക്കേറിയ ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം സി സി ടി വി കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു ടൗണ്‍ ആകെ കാമറയുടെ നിരീക്ഷണത്തിലാക്കുകയെന്നത് അപൂര്‍വമാണ്.  വ്യാപാര സ്ഥാപനങ്ങളില്‍ കാമറ ഇല്ലാത്ത സ്ഥലങ്ങളിലും ബസ്സ്സ്റ്റാന്‍ഡ്, സ്‌കൂളുകളുടെ പരിസരം, മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പൊതു സ്ഥലങ്ങള്‍ എന്നിവടങ്ങളിലും പഞ്ചായത്ത് ക്യാമറകള്‍ സ്ഥാപിക്കും. എല്ലാ കാമറകളുടെയും നിരീക്ഷണത്തിനായി പോലിസ് സ്‌റ്റേഷനില്‍ കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. കുറ്റകൃത്യങ്ങള്‍ തടയുക, അനധികൃത പാര്‍ക്കിങ് ഒഴിവാക്കുക, നഗരം മുഴുവന്‍ എപ്പോഴും നിരീക്ഷിക്കാന്‍ പോലിസിന് സാഹചര്യമുണ്ടാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്ത ഒരു മാസത്തിനുള്ളില്‍ നിലവിലുള്ള കാമറകള്‍ ഉപയോഗിച്ച് പദ്ധതി പരീക്ഷണസ്ഥാനത്തില്‍ നടപ്പിലാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day