|    Dec 8 Thu, 2016 7:29 am
FLASH NEWS

സംസ്ഥാനത്തെ അറിയിക്കാതെ ബംഗാള്‍ ടോള്‍ബൂത്തുകളില്‍ സേനാ വിന്യാസം

Published : 2nd December 2016 | Posted By: SMR

കൊല്‍ക്കത്ത: സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ കേന്ദ്രം പശ്ചിമ ബംഗാളിലെ രണ്ടു ടോള്‍ബൂത്തുകളില്‍ സൈന്യത്തെ വിന്യസിച്ചു. അഭുതപൂര്‍വവും ഗൗരവാവഹവുമാണ് ഈ സംഭവമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ദേശീയപാത-2ലെ പള്‍സിറ്റ്, ദങ്കുണി ടോള്‍ബൂത്തുകളിലാണ് സൈന്യത്തെ വിന്യസിച്ചത്. ഇത് ഫെഡറല്‍ ഘടനയ്ക്കു നേരെയുള്ള ആക്രമണമാണ്. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് എഴുതിയിട്ടുണ്ട്. രാഷ്ട്രപതി അവസരം തരുന്നുവെങ്കില്‍ താന്‍ വിഷയത്തില്‍ അദ്ദേഹത്തോട് സംസാരിക്കും. ഇത് അടിയന്തരാവസ്ഥയേക്കാള്‍ മോശമായ കാര്യമാണ്- മമത പറഞ്ഞു. സൈനികരെക്കുറിച്ച് അഭിമാനിക്കുന്നു. വലിയ അത്യാഹിതമോ വര്‍ഗീയ സംഘര്‍ഷമോ ഉണ്ടാകുമ്പോള്‍ സൈന്യത്തിന്റെ സാന്നിധ്യം ആവശ്യമാണ്. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് തനിക്കും അറിയില്ല. മോക്ഡ്രില്‍ സംഘടിപ്പിക്കുമ്പോള്‍ പോലും സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാറുണ്ട്. സൈന്യത്തെ വിന്യസിച്ചതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാണെന്നും അവര്‍ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളില്‍ ലഭ്യമാക്കുന്നതിന് ചില പ്രദേശത്തുകൂടി എത്ര വാഹനം കടന്നുപോയി എന്നു കണക്കെടുക്കുന്നതിനാണ് കേന്ദ്രത്തിന്റെ ഉത്തരവനുസരിച്ച് സൈന്യത്തെ വിന്യസിച്ചതെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day