|    Dec 7 Wed, 2016 1:25 am
FLASH NEWS

സംസ്ഥാനങ്ങളും ജനവിധിയും

Published : 8th November 2016 | Posted By: SMR

വാഷിങ്ടണ്‍: ആദ്യം വോട്ടെടുപ്പ് അവസാനിക്കുന്നത് കിഴക്കന്‍ തീരത്തും അവസാനത്തേത് അലാസ്‌കയിലുമായിരിക്കും. ജോര്‍ജിയ, സൗത്ത് കാരലൈന, വെര്‍മോണ്ട്, ഇന്ത്യാന, കെന്റുകി എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതോടെ തന്നെ ആദ്യഫലങ്ങള്‍ വന്നുതുടങ്ങും.
വര്‍ഷങ്ങളായി റിപബ്ലിക്കന്‍ പാര്‍ട്ടിക്കു സ്വന്തമായിരുന്ന ജോര്‍ജിയയില്‍ ഇത്തവണ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വിജയം നേടുമോയെന്നത് ബാക്കി ഫലങ്ങളിലേക്കുള്ള സൂചന നല്‍കും. വംശീയ വൈവിധ്യവും രാഷ്ട്രീയ വൈവിധ്യവും നിലനില്‍ക്കുന്ന ഫ്‌ളോറിഡയിലെ ഫലത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കടുത്ത പോരാട്ടം നടക്കുന്ന ഫ്‌ളോറിഡയില്‍ 29 ഇലക്ടറല്‍ വോട്ടുകളാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിലാണ് ബറാക് ഒബാമ ഫ്‌ളോറിഡയില്‍ വിജയം നേടിയത്. 2000ത്തില്‍ ജോര്‍ജ് ഡബ്ല്യൂ ബുഷ് അല്‍ ഗോറിനെതിരേ വിജയം നേടിയതും ഇവിടെനിന്നുതന്നെ.
വടക്കുകിഴക്കന്‍ സംസ്ഥാനമായ ന്യൂഹാംസ്‌ഷേറിലെ ഫലത്തിനായും ജനങ്ങള്‍ ഉറ്റുനോക്കുകയാണ്. ഡെമോക്രാറ്റിക് സഥാനാര്‍ഥികള്‍ക്കൊപ്പമാണു സംസ്ഥാനമെങ്കിലും ഇത്തവണ മാറ്റത്തിനു സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍. മെക്‌സിക്കോയുമായി അതിര്‍ത്തി പങ്കിടുന്ന അരിസോണയിലും ടെക്‌സസിലും ജയം ഹിലരിക്കൊപ്പമാവാനാണു സാധ്യത. എന്നാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കേന്ദ്രങ്ങളായ കൊളറാഡോ, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍ എന്നിവ ഇത്തവണ ട്രംപിനു മറിഞ്ഞേക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day