|    Dec 11 Sun, 2016 1:29 pm
FLASH NEWS

സംരക്ഷണം വേണം: ബിപിസിഎല്‍ ഹൈക്കോടതിയില്‍

Published : 24th November 2016 | Posted By: SMR

കൊച്ചി: വിവിധ തൊഴിലാളി യൂനിയനുകളുടെ സമരത്തെ തുടര്‍ന്ന് പ്രവര്‍ത്തനം തടസ്സപ്പെടുന്നതിനാല്‍ പോലിസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. റിഫൈനറി പരിസരം നിരോധിത മേഖലയാണ്. ശമ്പളപരിഷ്‌കരണവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് കരാര്‍ തൊഴിലാളികള്‍ സമരത്തിന് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ ലേബര്‍ കമ്മീഷണര്‍ സമരം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടും അനുരഞ്ജന ചര്‍ച്ചയ്ക്കു സമയം അനുവദിക്കാതെ സമരം ആരംഭിച്ചു. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിപണനവും സംസ്‌കരണവും നടക്കുന്ന റിഫൈനറി പൊതുജന സേവനമേഖലയാണ്. അതിനാല്‍ സമരം തുടര്‍ന്നാല്‍ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. 24,500 കോടിയുടെ നിക്ഷേപമാണ് ഇവിടെയുള്ളത്. കേരളത്തിലെ ഏക പദ്ധതിയാണിത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക