|    Dec 3 Sat, 2016 5:46 am
FLASH NEWS

സംയുക്ത വോട്ടര്‍പട്ടിക ഉടന്‍;കരട് പട്ടിക 31ന് പ്രസിദ്ധീകരിക്കും

Published : 29th October 2016 | Posted By: SMR

മലപ്പുറം: ജില്ലയില്‍ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തി സംയുക്ത വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിന് ഇലക്്ഷന്‍ വിഭാഗം ഒരുങ്ങുന്നു. 2017 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാവുന്നവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക. ഇതിന്റെ ഭാഗമായി 31ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. പട്ടിക അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സൗജന്യമായി നല്‍കും. തുടര്‍ന്ന് നവംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ പട്ടികയില്‍ പുതിയ ആളുകളെ ചേര്‍ക്കുന്നതിനും പരാതികള്‍ സമര്‍പ്പിക്കുന്നതിനും സാവകാശം നല്‍കും. ഓണ്‍ലൈനിലൂടെ മാത്രമേ അപേക്ഷ സ്വീകരിക്കൂ. ംംം.രലീ.സലൃമഹമ.ഴീ്.ശി എന്ന സൈറ്റിലുടെ 24 മണിക്കൂറും അപേക്ഷിക്കാന്‍ കഴിയും. അപേക്ഷയോടൊപ്പം ഫോട്ടേയും അപ്‌ലോഡ് ചെയ്യണം. നവംബര്‍ അഞ്ച്, 19 തിയ്യതികളില്‍ പ്രത്യേക ഗ്രാമസഭ ചേര്‍ന്ന് വോട്ടര്‍പട്ടിക പരിശോധിക്കാന്‍ അവസരം നല്‍കും. വോട്ടര്‍ പട്ടികയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തുന്നതിനും അനധികൃതമായി ഉള്‍പ്പെട്ടവര്‍, താമസം മാറിപോയവര്‍, മരിച്ചുപോയവര്‍ എന്നിവരെ നീക്കം ചെയ്യുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്താം. രാഷ്ട്രീയപാര്‍ട്ടികള്‍ നിയോഗിച്ച ബൂത്ത് ലെവല്‍ ഏജന്റുമാരുമായി ചേര്‍ന്ന് കരട് വോട്ടര്‍ പട്ടികയിലെ പരാതികള്‍ പരിശോധിക്കണം. ഡിസംബര്‍ 15 നാണ് പരാതികളിലും അപേക്ഷകളിലും തീര്‍പ്പ് കല്‍പ്പിക്കുക. ഡിസംബര്‍ 31 മുതല്‍ പുതിയ പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. അന്തിമ വോട്ടര്‍പട്ടിക 2017 ജനുവരി 14ന് പ്രസിദ്ധീകരിക്കും. നിലവില്‍ 2,298 ബൂത്തുകളാണ് ജില്ലയിലുള്ളത്. പുതിയ പട്ടിക വരുന്നതോടൊപ്പം 1,400ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബുത്തുകള്‍ വിഭജിക്കുന്നതു മൂലം ഏകദേശം 400 ലധികം ബൂത്തുകളുടെ വര്‍ധന ജില്ലയില്‍ ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ഇത് സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ഇലക്്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വോട്ടര്‍പട്ടിക പുതുക്കുന്ന പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ കക്ഷികളുടെ പൂര്‍ണ സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു. യോഗത്തില്‍ ടി വേണുഗോപാല്‍, അരിമ്പ്ര മുഹമ്മദ്, നൗഷാദ് സി എച്ച്, വേണുഗോപാല്‍, എം സി ഉണ്ണികൃഷ്ണന്‍, കെ പി എ നാസര്‍, പി മുഹമ്മദാലി, ഇ സി കുട്ടി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day