|    Dec 6 Tue, 2016 9:32 pm
FLASH NEWS

സംഘര്‍ഷത്തെ തുടര്‍ന്ന് കലോല്‍സവം വൈകി

Published : 1st December 2016 | Posted By: SMR

ഓയൂര്‍: വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റവും സംഘര്‍ഷവും മൂലം കലോല്‍സവം ആരംഭിക്കാന്‍ വൈകി. ഇന്നലെ പൂയപ്പള്ളി ഗവ.ഹൈസ്‌കൂളില്‍ ആരംഭിച്ച വെളിയം ഉപജില്ലാ കലോല്‍സവത്തിന്റെ ഘോഷയാത്ര വെളിയം ജങ്ഷനില്‍ നിന്നാരംഭിച്ച് പൂയപ്പള്ളി ജങ്ഷന്‍ വഴി സ്‌കൂളില്‍ സജ്ജമാക്കിയിരുന്ന ഉദ്ഘാടന വേദിയില്‍ സമാപിക്കാനായിരുന്നു തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ രാവിലെ എട്ടിന് തന്നെ ഘോഷയാത്രയില്‍ പങ്കെടുക്കാനായി വിദ്യാര്‍ഥികളും സംഘാടകരും വെളിയം ജങ്ഷനിലെത്തി. ഈ സമയം രണ്ട് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും അവരവരുടെ കൊടികളും നാസിക്‌ഡോള്‍ സംഘവുമായെത്തി. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കൊടികളോ മറ്റ് പരിപാടികളോ ഘോഷയാത്രയില്‍ പാടില്ലെന്ന് സംഘാടകസമിതി അറിയിച്ചതോടെ ഇത് വാക്കേറ്റത്തിലും സംഘര്‍ഷത്തിനും കാരണമായി. ഘോഷയാത്രയ്‌ക്കൊപ്പം തങ്ങളുടെ സംഘവും നീങ്ങുമെന്ന നിലപാട് മൂലം ഒന്നര മണിക്കൂറോളം ഘോഷയാത്ര ആരംഭിക്കാന്‍ വൈകി.  പോലിസ് സ്ഥലത്തെത്തി പ്രശ്‌നക്കാരെ മാറ്റി നിര്‍ത്തിയതിന് ശേഷമാണ് ഘോഷയാത്ര ആരംഭിച്ചത്. പോലിസിന്റെ സാന്നിധ്യത്തില്‍ ഘോഷയാത്രയ്ക്ക് പിന്നിലായി 100 വാര അകലെ ഇരു പാര്‍ട്ടികളും നാസിക്‌ഡോളിന്റെ അകമ്പടിയോടെ പ്രകടനമായി നീങ്ങി.  ഘോഷയാത്ര കലോല്‍സവവേദിയില്‍ സമാപിച്ചതിന് തൊട്ട് പിന്നാലെ സ്‌കൂള്‍ കവാടത്തിന് മുന്നില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള നാസിക്‌ഡോള്‍ സംഘം കൊട്ടാരംഭിച്ചത് ഉദ്ഘാടനസമ്മേളനത്തിന് തടസ്സമായി. ഉദ്ഘാടകനായെത്തിയ സ്ഥലം ജി എസ് ജയലാല്‍ എംഎല്‍എ, പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റന്മാരുള്‍പ്പെടെ നാസിക്‌ഡോള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ടെങ്കിലും വാദ്യഘോഷം നിര്‍ത്താന്‍ തയ്യാറായില്ല. പിന്നീട് പൂയപ്പള്ളി പോലിസെത്തി ഇരു സംഘങ്ങളെയും പിന്തിരിപ്പിച്ച് വിട്ടതിന് ശേഷമാണ് ഉദ്ഘാടന സമ്മേളനം  ആരംഭിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day