|    Dec 3 Sat, 2016 9:07 pm
FLASH NEWS

സംഘര്‍ഷം: ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം വേണമെന്നു യുഡിഎഫ്

Published : 4th November 2016 | Posted By: SMR

മാനന്തവാടി: നഗരത്തിലുണ്ടായ സിപിഐ-സിപിഎം സംഘര്‍ഷത്തിനു പിന്നില്‍ സിപിഎമ്മിന്റെയും ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെയും ഗൂഢാലോചനയാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും യുഡിഎഫ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിപിഎമ്മിന് അനഭിമതരായ ചില പോലിസുകാരെ മര്‍ദ്ദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനാധിപത്യ രീതിയില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാക്കിയത്. സംഘര്‍ഷ സാധ്യത സ്‌പെഷ്യല്‍ ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിട്ടും വിരലിലെണ്ണാവുന്ന പോലിസുകാരെ മാത്രമാണ് ഡ്യൂട്ടിക്കായി നിയോഗിച്ചത്. ഇതു മാനന്തവാടിയിലെ ഉന്നതോദ്യോഗസ്ഥന്റെ ഗൂഢാലോചനയായിരുന്നു. സിപിഎം അംഗമായ മുനിസിപ്പല്‍ കൗണ്‍സിലര്‍ക്കെതിരേ കേസെടുത്തതിന്റെ പേരില്‍ നേരത്തെ തന്നെ ചില പോലിസ് ഉദ്യോഗസ്ഥരെ നോട്ടമിട്ടതായും ഇവര്‍ കുറ്റപ്പെടുത്തി. സംഘര്‍ഷ സ്ഥലത്ത് ഫോട്ടോ പകര്‍ത്തിയ നാട്ടുകാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങി. ആഭ്യന്തരവകുപ്പിന്റെ ഒത്താശയോടെ സിപിഎം നടത്തിയ ആക്രമണത്തിലെ കുറ്റവാളികളെ പിടികൂടണമെന്നും ഗൂഢാലോചനയ്ക്കു കൂട്ടുനിന്ന പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എം ജി ബിജു, ജേക്കബ് സെബാസ്റ്റ്യന്‍, പി വി ജോര്‍ജ്, കുറ്റിയോട്ടില്‍ അച്ചപ്പന്‍, അരുണ്‍കുമാര്‍, ഡെന്നീസ് കണിയാരം, കമ്മന മോഹനന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day