|    Dec 10 Sat, 2016 6:09 pm

സംഘപരിവാര നുണ പൊളിഞ്ഞു; ആര്‍എസ്എസ് നേതാവിന്റെ വധത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യം

Published : 24th October 2016 | Posted By: SMR

ബംഗളൂരു: ആര്‍എസ്എസ് നേതാവ് രുദ്രേഷ് ആറിനെ കൊലപ്പെടുത്തിയ കേസില്‍ ആറു പേരെ ബംഗളൂരു പോലിസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു പിന്നില്‍ വ്യക്തിവിരോധമാണെന്നാണ് പ്രതികളില്‍ നിന്നു ലഭിച്ച വിവരം.
കൊലപാതകത്തിനു പിന്നില്‍ മുസ്‌ലിം സംഘടനകളാണെന്ന് ബിജെപി ആരോപിച്ചിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് അവര്‍ ബന്ദ് നടത്തുകയും ചെയ്തു. എന്നാല്‍ അറസ്റ്റിലായവരാരും മുസ്‌ലിം സംഘടനകള്‍ക്കെതിരേ മൊഴിനല്‍കിയിട്ടില്ല. മുസ്‌ലിം സംഘടനകള്‍ക്ക് പോലിസ് ശുദ്ധിപത്രം നല്‍കിയതായി ന്യൂസ് കന്നഡ റിപോര്‍ട്ട് ചെയ്തു. ഇതോടെ സംഘപരിവാരത്തിന്റെ ഒരു നുണകൂടി പൊളിഞ്ഞു. വാടകക്കൊലയാളികളാണ് കൃത്യം നടത്തിയതെന്നും തെളിഞ്ഞിട്ടുണ്ട്.
കൊലപാതകം നടത്തിയത് മുസ്‌ലിം സംഘടനകളാെണന്നാരോപിച്ച് കര്‍ണാടകയിലുടനീളം വിദ്വേഷപ്രചാരണം നടത്തി ബിജെപി വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയായിരുന്നു അവര്‍ പ്രധാനമായും ലക്ഷ്യംവച്ചത്. ബിജെപി നേതാക്കള്‍ വിഷയത്തില്‍ ഗവര്‍ണറെ കാണുകയും ചെയ്തിരുന്നു.
വാടകക്കൊലയാളികളാണ് രുദ്രേഷിനെ വധിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നു സൂചന ലഭിച്ചിരുന്നു. റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തില്‍ പങ്കാളിയായ രുദ്രേഷിന് പണമിടപാടുകളുമുണ്ടായിരുന്നതായാണു വിവരം. ഇദ്ദേഹം ഉയര്‍ന്ന പലിശയ്ക്കാണു വായ്പ നല്‍കിയിരുന്നത്. ആര്‍എസ്എസിലെ പദവി ഇതിനായി ഉപയോഗിച്ചു. വ്യാപാരത്തില്‍ എതിരാളികളുണ്ടായിരുന്നു. രുദ്രേഷിനെതിരേ ചില കേസുകളുമുണ്ടായിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. 20ലധികം പേരെ പോലിസ് ഇതിനകം ചോദ്യം ചെയ്തു. രുദ്രേഷിനെതിരായ പഴയ കേസുകളില്‍പ്പെട്ട എല്ലാവരെയും ചോദ്യംചെയ്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് രുദ്രേഷിന്റെ കൊലപാതകമെന്നാണ് പോലിസ് കരുതുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ അത് രാഷ്ട്രീയവല്‍ക്കരിക്കുമെന്ന—ത് യാഥാര്‍ഥ്യമാണ്. കൊലയാളികള്‍ ഇത് തങ്ങള്‍ക്കനുകൂലമാക്കാന്‍ ശ്രമിച്ചിരിക്കാമെന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 729 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക