|    Dec 4 Sun, 2016 7:42 pm

സംഘടനകള്‍ക്കു ബന്ധമുണ്ടോയെന്ന് അന്വേഷിക്കും: എസ്പി

Published : 2nd November 2016 | Posted By: SMR

മലപ്പുറം: മലപ്പുറം കോടതിവളപ്പില്‍ നടന്ന സ്‌ഫോടനത്തില്‍ ഏതെങ്കിലും സംഘടനകള്‍ക്കു ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ പറഞ്ഞു. സംഭവ സ്ഥലത്തു നിന്നും ബെയ്‌സ്്മൂവ്‌മെന്റ് എന്നെഴുതിയ പെട്ടി ലഭിച്ചിട്ടുണ്ട്. ഈപെട്ടി വിശദമായി പരിശോധിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ബെയ്‌സ്്മൂവ്‌മെന്റ് എന്ന സംഘടനയുടെ പേരില്‍ നേരത്തെ കൊല്ലം കലക്‌ട്രേറ്റ്, മൈസൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇത്തരം സംഘടനകള്‍ക്കു മലപ്പുറം കോടതിവളപ്പിലെ സ്‌ഫോനവുമായി ബന്ധമുണ്ടോയെന്ന് വിശദമായി അന്വേഷിച്ചു വരികയാണ്. സ്‌ഫോടനം നടന്ന ഇടങ്ങളില്‍നിന്നും സ്‌ഫോടനത്തിന് ഉപയോഗിച്ചതായി കരുതുന്ന ചില വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ടെന്നും ഇവ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു. പരിശോധനാഫലം വന്നശേഷമെ സ്‌ഫോടനത്തിന്റെ കാരണങ്ങളെ കുറിച്ചു വ്യക്തമായി പറയാനാകൂ. സ്‌ഫോടനം നടന്ന സമയത്ത് അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതായുള്ള വാസന ഉയര്‍ന്നിരുന്നു. പ്രഷര്‍ കുക്കറിന്റെ കണ്ടന്റ് ഉപയോഗിച്ചതായി സ്‌ഫോടനം നടത്തിയതെന്നാണു പ്രാഥമിക നിഗമനം. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചതായും എസ്പി അറിയിച്ചു.സമഗ്ര അന്വേഷണം നടത്തണം: ലീഗ് മലപ്പുറം: മലപ്പുറം സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ ഉണ്ടായ സ്‌ഫോടനത്തെ സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ലീഗ് ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ. കെഎന്‍എ ഖാദര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലുള്ള ദുരൂഹതയും ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടുത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം.  മേലില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപാലകര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day