|    Dec 3 Sat, 2016 1:27 am
FLASH NEWS

സംഘകൃഷിയില്‍ കുടുംബശ്രീയുടെ പങ്ക് മഹത്തരം: മന്ത്രി സുനില്‍കുമാര്‍

Published : 23rd November 2016 | Posted By: SMR

കല്‍പ്പറ്റ: സംഘകൃഷിയുടെ വിജയഗാഥയില്‍ കുടംബശ്രീയുടെ പങ്ക് വളരെ വലുതാണെന്നു കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ സംഗമവും ആനുകൂല്യ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വയനാട് കാലാവസ്ഥാ വ്യതിയാനം മൂലം കഷ്ടതയനുഭവിക്കുകയാണ്. വയനാടിന്റെ തനത് കാലാവസ്ഥ തിരികെ ലഭിക്കാന്‍ നെല്‍വയലുകളും പുഴകളും കുളങ്ങളും കിണറുകളും സംരക്ഷിക്കണം. വജ്രകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിയിലും കുടുംബശ്രീ അംഗങ്ങള്‍ക്ക് നിര്‍ണായക പങ്കാണ് വഹിക്കാനുള്ളത്. മാലിന്യ നിര്‍മാര്‍ജനത്തിനും ജൈവകൃഷി വ്യാപനത്തിനും കുടുംബശ്രീ അംഗങ്ങളെ ഉള്‍പ്പെടുത്തി വിപുലമായ പരിപാടികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ജില്ലയിലെ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ ശേഖരിക്കുന്നതിനും ന്യായവില ഉറപ്പാക്കുന്നതിനും ഹോര്‍ട്ടികോര്‍പ് സംഭരണശാലകള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു. ഹോര്‍ട്ടികോര്‍പിന്റെ ജില്ലയിലെ പ്രവര്‍ത്തനോദ്ഘാടനവും കുടുംബശ്രീ പട്ടികവര്‍ഗ സംരംഭ യൂനിറ്റുകളുടെ പ്രവര്‍ത്തനനോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്‌നേഹിത പദ്ധതിയുടെ വാര്‍ഷികാഘോഷ പരിപാടികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. അഗതി-ആശ്രയ ചലഞ്ച് ഫണ്ട്, പലിശ സബ്‌സിഡി തുടങ്ങിയവയുടെ വിതരണം സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി കെ സഹദേവനും കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പിന്റെ പരിശീലനോദ്ഘാടനം മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി ആര്‍ പ്രവീജും നിര്‍വഹിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോ-ഓഡിനേറ്റര്‍ ടി എന്‍ ശോഭ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സജേഷ്, അനില സുരേന്ദ്രന്‍, മാനന്തവാടി ഡബ്ല്യുഎസ്എസ്എസ് ഡയറക്ടര്‍ ഫാ. ബിജോ കറുകപ്പിള്ളി, കല്‍പ്പറ്റ നഗരസഭാ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വനിത, ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ കെ പി ജയചന്ദ്രന്‍, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ കെ എ ഹാരിസ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day