|    Dec 4 Sun, 2016 5:22 am
FLASH NEWS

ഷോര്‍ട്ട് സര്‍ക്യൂട്ട്; ദേശീയപാതയോരത്തെ മൊബൈല്‍ ടവറിന് തീപിടിച്ചു

Published : 24th October 2016 | Posted By: SMR

ചെറുവത്തൂര്‍: ടൗണിലെ ജിടിഎല്‍ മൊബൈല്‍ ടവറില്‍ തീപ്പിടുത്തം. ലക്ഷങ്ങളുടെ നഷ്ടം. ദേശീയ പാതക്കരികിലെ കനറാബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലുള്ള ജിടിഎല്‍ കമ്പനിയുടെ ടവറിലാണ് തീപ്പിടുത്തമുണ്ടായത്. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ടവറില്‍ തീ പടരുന്നതുകണ്ട പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃക്കരിപ്പൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും ടവറിന്റെ അനുബന്ധസാമഗ്രികളെല്ലാം കത്തിനശിച്ചിരുന്നു. ബാറ്ററി, പാനല്‍, പവര്‍ പാനല്‍, വിടിഎസ്, എസി എന്നിവയെല്ലാം പൂര്‍ണമായും കത്തിനശിച്ചു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് പരിസരത്തുണ്ടായിരുന്നവര്‍ നോക്കിയപ്പോഴാണ് ടവറില്‍ തീ ആളിപ്പടരുന്നത് കണ്ടത്. വിവരമറിഞ്ഞ് ചന്തേര പോലിസും സ്ഥലത്തെത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day