|    Dec 6 Tue, 2016 11:23 pm
FLASH NEWS

ഷോര്‍ട്ട് സര്‍ക്യൂട്ട്; ഹോട്ടലിന് തീപിടച്ചു

Published : 27th October 2016 | Posted By: SMR

കോഴിക്കോട്: കോഴിക്കോട് മലബാര്‍ ഗോള്‍ഡിന് പിന്‍വശത്തെ റിനയ്‌സന്‍സ് ഹോട്ടലില്‍ തീപ്പിടുത്തം. ഇന്നലെ രാത്രി എഴരയോടെയാണ് ഹോട്ടലിലെ നാലാംനിലയിലെ റൂമിലെ എസിയില്‍ നിന്നും തീപടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം. തീപടര്‍ന്നു പിടിച്ചതോടെ റൂമിന്റെ ചുമരുകളും കര്‍ട്ടണുകളും കത്തിനശിച്ചു. സംഭവസമയത്ത് റൂമിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ബീച്ചില്‍ നിന്ന് രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സംഭവത്തെ തുടര്‍ന്ന് നാലാം നിലയില്‍ നിന്ന് എല്ലാതാമസക്കാരെയും ഒഴിപ്പിച്ചു. മറ്റു മുറികളിലേക്കും തീപടരാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അരമണിക്കൂറിനുള്ളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. അസി.ഫയര്‍ ഓഫീസര്‍ ബിജുവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഹോട്ടലില്‍ അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള യാതൊരു അഗ്നിശമന സജ്ജീകരണങ്ങളും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day