|    Dec 4 Sun, 2016 3:18 am
FLASH NEWS

ഷെറിന് വേണം ഉദാരമതികളുടെ സഹായം

Published : 27th October 2016 | Posted By: SMR

കോഴിക്കോട്: കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച ഹജൂറാ ഷെറിന്‍ എന്ന പതിനെട്ടുകാരി തുടര്‍ച്ചികില്‍സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നു. കൊടുവള്ളി നെരൂക്കിലെ പട്ടിണിച്ചാലില്‍ അഷ്‌റഫിന്റെ മകളായ 18കാരി ഷെറിന് ഒരു മാസം മുമ്പാണ് കരള്‍രോഗം ബാധിക്കുന്നത്. പിന്നീട് കോഴിക്കോട്ടെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയെങ്കിലും ഇനി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ്  പരിഹാരമെന്നാണ് ഡോക്്ടര്‍മാരുടെ നിഗമനം. എന്നാല്‍ ശസ്ത്രക്രിയയ്ക്ക്്് 20 ലക്ഷത്തോളം രൂപ ചെലവ് വരും.മല്‍സ്യകച്ചവടം നടത്തി ഉപജീവനം നടത്തുന്ന അഷ്‌റഫിനും കുടുംബത്തിനും കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു വരുന്ന ഭീമമായ ചെലവ് താങ്ങാനാകില്ല. ഒരു മാസത്തോളം നീണ്ടു നിന്ന ചികില്‍സയ്ക്കു വന്ന ബാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്്്. നിക്കാഹ് കഴിഞ്ഞ് വൈവാഹിക ജീവിതം സ്വപ്‌നം കണ്ടു നിന്ന ഷെറിനു വന്നു പെട്ട രോഗത്തിന് മുമ്പില്‍ ഉദാരമതികളുടെ സഹായവും സുമനസ്സുകളുടെ പ്രാര്‍ഥനയുമാണ് കുടുംബത്തിന് പ്രതീക്ഷ നല്‍കുന്നത്. ഷെറിന്റെ ചികില്‍സക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് പ്രമുഖ പണ്ഡിതന്‍ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ ചെയര്‍മാനായി ചികില്‍സാ സഹായ കമ്മിറ്റിക്ക് നാട്ടുകാര്‍ രൂപം നല്‍കിയിട്ടുണ്ട്്്. കാരാട്ട് റസാഖ് എംഎല്‍എ, അഡ്വ. പിടിഎ റഹീം എംഎല്‍എ, സി മോയിന്‍കുട്ടി(മുന്‍ എംഎല്‍എ), എ പി മജീദ് മാസ്റ്റര്‍ (കൊടുവള്ളി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍), ഒപിഐ റസാഖ് (മുനിസിപ്പല്‍ കൗണ്‍സിലര്‍), എന്‍ പി മുഹമ്മദ് ഹാജി (നെരൂക്കില്‍ മഹല്ല് പ്രസിഡണ്ട്), ഒ എം അഷ്‌റഫ് ഹാജി (മുണ്ടുപാറ മഹല്ല് സെക്രട്ടറി) എന്നിവര്‍ രക്ഷാധികാരികളായ കമ്മിറ്റിയുടെ കണ്‍വീനര്‍ പി ടി മുഹമ്മദ് ഹാജിയും ട്രഷറര്‍ മുസ്തഫ മുണ്ടുപാറയുമാണ്. സംഭാവനകള്‍ അയക്കേണ്ട വിലാസം: കണ്‍വീനര്‍, ഹജൂറ ഷെറിന്‍ കരള്‍ മാറ്റിവെക്കല്‍ ഫണ്ട്, അക്കൗണ്ട്്് നമ്പര്‍:36204528716 എസ്ബിഐ കൊടുവള്ളി .( ഐഎഫ്എസ്്‌സിക: എസ്ബിഐഎന്‍00014 42) കൂടുതല്‍ വിവരങ്ങള്‍ക്ക് :9447447031,  9447 275674

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day