|    Dec 10 Sat, 2016 10:30 am

ഷൂട്ടിങ് ദുരന്തം: രണ്ടാമത്തെ നടന്റെ മൃതദേഹവും കണ്ടെടുത്തു

Published : 11th November 2016 | Posted By: SMR

ബംഗളൂരു: സിനിമാ ചിത്രീകരണത്തിനായി ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടിയ രണ്ടാമത്തെ കന്നഡ നടന്‍ അനിലിന്റെ മൃതദേഹവും കണ്ടെത്തി. ദേശീയ ദുരന്തനിവാരണ സേനയാണ് ഇന്നലെ ബംഗളൂരുവിനടുത്ത് തിപ്പഗോണ്ടനഹള്ളി തടാകത്തില്‍ നിന്ന് മൃതദഹം കണ്ടടുത്തത്. അപകടത്തില്‍പ്പെട്ട മറ്റൊരു നടന്‍ ഉദയ്‌യുടെ മൃതദേഹം കഴിഞ്ഞദിവസം ലഭിച്ചിരുന്നു. മസ്തിഗുഡി സിനിമയുടെ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനു വേണ്ടിയായിരുന്നു സ്റ്റണ്ട് നടന്‍മാര്‍ തടാകത്തിലേക്ക് ചാടിയത്. കൂടെ ചാടിയ നായകനടന്‍ വിജയ് നീന്തി രക്ഷപ്പെട്ടിരുന്നു. അനിലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുടുംബാംഗങ്ങള്‍ക്ക് കൈമാറി. കന്നഡ സിനിമയുടെ താരങ്ങളായ വിജയ്, പുനീത് രാജ്കുമാര്‍ അടക്കം നിരവധി നടന്‍മാര്‍ ആദരാജ്ഞലികളര്‍പ്പിച്ചു. ഉദയ്‌യിന്റെ മൃതദേഹം കഴിഞ്ഞദിവസം സംസ്‌കരിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day